---
title: "വീണ്ടും ആൾക്കൂട്ട കൊലപാതകം ; 20 പേർ കസ്റ്റഡിയിൽ"
english_title: "Palakkad Kozhinjampara Mob Lynching James Rajakumar Murder"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389965/mob-lynching-james-rajakumar-murder"
published_at: "2026-11-02T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8c792d2012_1000810540.png"
keywords: ["mob lynching", "James Rajakumar", "mob murder"]
---

# വീണ്ടും ആൾക്കൂട്ട കൊലപാതകം ; 20 പേർ കസ്റ്റഡിയിൽ

> **Lead Summary:** പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം നടന്നതായി പോലീസ് പറയുന്നു. പരിശക്കൽ സ്വദേശി ജെയിംസ് രാജകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു കുടുംബങ്ങളിലെ ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം നടന്നതായി പോലീസ് പറയുന്നു. പരിശക്കൽ സ്വദേശി ജെയിംസ് രാജകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു കുടുംബങ്ങളിലെ ഇരുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊഴിഞ്ഞാമ്പാറ വടകരപ്പതി പഞ്ചായത്തിലെ പരിശക്കലിൽ ഞായർ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ ബന്ധു വീട്ടിലെത്തിയ ജെയിംസ് കുടുംബ കാര്യങ്ങളെച്ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാർ ജെയിംസിനെ പിടിച്ചുകെട്ടി കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. രക്തസമ്മർദ്ദം കുറഞ്ഞ് അവശനിലയിലായ ജെയിംസിനെ സ്ഥലത്തെത്തിയ കൊഴിഞ്ഞാമ്പാറ പോലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കൾ രാവിലെ മരിച്ചു. ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതോടെ പോലീസ് ആൾക്കൂട്ട കൊലപാതകത്തിന് കേസെടുത്തു.

കസ്റ്റഡിയിലുള്ളവരിൽ നിന്ന് മർദനത്തിൽ നേരിട്ട് പങ്കുള്ളവരെ കണ്ടെത്തി പ്രതി ചേർക്കാനാണ് പോലീസ് തീരുമാനം. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ചൊവ്വാഴ്ച രാവിലെയോടെ പൂർണ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട് എന്നും പോലീസ് അറിയിച്ചു.

Mob lynching reported again at Kozhinjampara in Palakkad. Victim is James Rajakumar (38) from Parishakkal. Police took around 20 people from ten families into custody. Incident at 10 pm Sunday at Parishakkal in Vadakarapathy panchayat. James had gone to relative's house near his house and got into argument over family matters. Locals who heard noise tied him and beat him up as a group. Kozhinjampara police reached spot and shifted him to hospital in serious condition with low BP, but he died Monday morning. Postmortem at Thrissur Medical College revealed internal organ injury as cause of death. Police registered mob lynching murder case and camped at site fearing tension.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389965/mob-lynching-james-rajakumar-murder)