---
title: "പുരോഗമന കലാസാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റ് വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു"
english_title: "Purogamana Kala Sahitya Sangham Amballur Unit Vayalar Remembrance Ganasandhya"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389947/purogamana-kala-sahitya-sangham-amballur-vayalar-remembrance"
published_at: "2026-11-02T20:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8a820494e7_1000810086.jpg"
keywords: ["Amballur news", "Purogamana Kala Sahitya Sangham", "Vayalar remembrance", "Amballur"]
---

# പുരോഗമന കലാസാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റ് വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു

> **Lead Summary:** ആമ്പല്ലൂർ:പുരോഗമന കലാസാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. ആമ്പല്ലൂർ യോഗ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ എ മുകുന്ദൻ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് അജിത്കുമാർ കെ പി, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

ആമ്പല്ലൂർ:പുരോഗമന കലാസാഹിത്യ സംഘം ആമ്പല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. ആമ്പല്ലൂർ യോഗ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ എ മുകുന്ദൻ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് അജിത്കുമാർ കെ പി, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

ഗാനസന്ധ്യ റിട്ട. അധ്യാപകനും ഗായകനുമായ ടോം തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ എം സുനിൽ സ്വാഗതം പറഞ്ഞു.

തുടർന്ന് റിട്ട. SI സുനിൽ, അധ്യാപക കലോത്സവത്തിന് സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ അനൂപ്, റിട്ട. SI പൗലോസ് മേലോത്ത്, പ്രകാശൻ കെ ബി, കെ എൻ ഹരികൃഷ്ണൻ, സുനിൽ കെ എം എന്നിവർ വയലാറിന്റെ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. ആമ്പല്ലൂർ ജനത സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ മോഹനൻ, എൻ ജി ഒ യൂണിയൻ ജില്ലാ ട്രഷറർ പി പി സുനിൽ എന്നിവർ പങ്കെടുത്തു. കെ എൻ ഹരികൃഷ്ണൻ നന്ദി പറഞ്ഞു.

Purogamana Kala Sahitya Sangham Amballur unit organized Vayalar remembrance and Ganasandhya at Amballur Yoga Hall. Unit President K A Mukundan presided, district vice president Ajithkumar K P delivered remembrance speech. Ganasandhya was inaugurated by retired teacher and singer Tom Thomas. Secretary K M Sunil welcomed. Songs and poems of Vayalar were presented by retired SI Sunil, Anoop who won first prize in teacher's fest group song, retired SI Paulose Meloth, Prakasan K B, K N Harikrishnan, Sunil K M and others.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389947/purogamana-kala-sahitya-sangham-amballur-vayalar-remembrance)