---
title: "കുടുംബതർക്കം: ഭാര്യ നെഞ്ചിൽ കത്തികൊണ്ട് കുത്തി; ഭർത്താവിന് ദാരുണാന്ത്യം"
english_title: "Hyderabad Wife Stabs Husband To Death Family Dispute Kothapet"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389908/wife-stabs-husband-death-family-dispute"
published_at: "2026-11-02T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: ["murder", "wife stabs husband", "crime"]
---

# കുടുംബതർക്കം: ഭാര്യ നെഞ്ചിൽ കത്തികൊണ്ട് കുത്തി; ഭർത്താവിന് ദാരുണാന്ത്യം

> **Lead Summary:** ഹൈദരാബാദ്: കുടുംബതർക്കത്തിനിടെ ഭാര്യ നെഞ്ചിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചതായി പോലീസ് പറയുന്നു.

## Article Content

ഹൈദരാബാദ്: കുടുംബതർക്കത്തിനിടെ ഭാര്യ നെഞ്ചിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചതായി പോലീസ് പറയുന്നു.

ഹൈദരാബാദ് കോത്തപേട്ടയിലെ വാടക ഫ്ലാറ്റിൽ ശനിയാഴ്ച രാവിലെ 9.20 ഓടെയാണ് സംഭവം. 55 കാരനായ കോട്ടം പ്രഭാകർ, ഭാര്യ രജിത (45), ഇവരുടെ രണ്ട് പെൺമക്കൾ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് വിവരം.

കുടുംബപരമായ വിഷയങ്ങളെച്ചൊല്ലി പ്രഭാകറും രജിതയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് രോഷാകുലയായ രജിത അടുക്കളയിൽ നിന്ന് കത്തിയെടുത്ത് പ്രഭാകറിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നു വീണ പ്രഭാകറിനെ മക്കൾ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് കോത്തപേട്ടയിലെ ഓംനി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഇരയുടെ സഹോദരൻ കോട്ടം വിജയഭാസ്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൈതന്യപുരി പോലീസ്, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിന് കേസെടുത്തു. സംഭവത്തിൽ രജിതയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൽകാജ്ഗിരി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് രവീന്ദർ റെഡ്ഡിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.

A security guard died after being stabbed in the chest by his wife during a family dispute in Hyderabad. Incident at around 9:20 am Saturday in a rented flat at Kothapet. Deceased is Kottam Prabhakar (55). He was living with wife Rajitha (45) and two daughters. Following argument over family issues, Rajitha took kitchen knife and stabbed Prabhakar. Daughters called ambulance and shifted him to Omni Hospital, Kothapet, but doctors declared dead. Based on complaint by victim's brother Kottam Vijayabhaskar, Chaitanyapuri police registered murder case under BNS Section 103(1) and arrested Rajitha. Investigation led by Malkajgiri ACP Ravinder Reddy.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389908/wife-stabs-husband-death-family-dispute)