---
title: "സർഗോത്സവം ; കൂത്താട്ടുകുളം ജീനിയസ് ലൈബ്രറിക്ക്‌ കിരീടം"
english_title: "Muvattupuzha Taluk Library Council Sargolsavam Held"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389883/muvattupuzha-taluk-library-council-sargolsavam"
published_at: "2026-11-02T13:20:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae840f7e0c5e_1000809403.jpg"
keywords: ["Library Council", "Sargolsavam", "Kizhakkekara"]
---

# സർഗോത്സവം ; കൂത്താട്ടുകുളം ജീനിയസ് ലൈബ്രറിക്ക്‌ കിരീടം

> **Lead Summary:** മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂളിലായിരുന്നു മത്സരങ്ങൾ. നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷനായി.

## Article Content

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂളിലായിരുന്നു മത്സരങ്ങൾ. നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷനായി.

സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി. അംഗം ടി എ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ പ്രഭാകരൻ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ സി എസ് മജീദ്, താലൂക്ക് സെക്രട്ടറി സി കെ ഉണ്ണി, പ്രധാനാധ്യാപിക വി വി വിജയകുമാരി, പി കെ വിജയൻ, സിന്ധു ഉല്ലാസ്, സി എൻ പ്രഭകുമാർ, സി എൻ കുഞ്ഞുമോൾ, സി ആർ ജനാർദനൻ എന്നിവർ സംസാരിച്ചു.

സമാപനസമ്മേളനത്തിൽ സിനിമ ചമയം കലാകാരൻ പട്ടണം റഷീദ് കൂടുതൽ പോയിന്റ് നേടിയ കൂത്താട്ടുകുളം ജീനിയസ് ലൈബ്രറിക്കുള്ള എവർറോളിങ് ട്രോഫിയും വിജയികൾക്കുള്ള ഉപഹാരവും നൽകി. ജോസ് കരിമ്പന അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. രാജി കെ പോൾ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ മോഹനൻ, എം എ എൽദോസ്, വി എ സന്തോഷ് കുമാർ, ഇ എ ഹരിദാസ്, ആർ രാജീവ്, തിലക് രാജ് മൂവാറ്റുപുഴ എന്നിവർ സംസാരിച്ചു.

Muvattupuzha Taluk Library Council organized Sargolsavam at Kizhakkekara Govt East High School in collaboration with Kizhakkekara Dhvani Public Library. Municipal Chairperson Joyce Mary Antony inaugurated. Taluk President Joshi Skaria presided. State Library Council Executive Member T A Krishnankutty delivered keynote, District Executive Member M R Prabhakaran explained project. In closing ceremony, cinema makeup artist Pattanam Rasheed gave ever-rolling trophy to Koothattukulam Genius Library which scored highest points and awards to winners.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389883/muvattupuzha-taluk-library-council-sargolsavam)