---
title: "ആംബുലൻസ് വരാൻ വൈകി ; കാറിടിച്ച് രക്തം വാർന്ന് റോഡിൽ കിടന്ന കാൽനടയാത്രക്കാരൻ മരിച്ചു"
english_title: "Pedestrian Hit By Car Died No Vehicles Stopped To Help Chalishery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389852/hit-by-car-dies-no-help-vattenad-chalishery"
published_at: "2026-11-02T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae81fda65161_1000809219.jpg"
keywords: ["accident", "Koottanad", "pedestrian death", "hit and run Kerala"]
---

# ആംബുലൻസ് വരാൻ വൈകി ; കാറിടിച്ച് രക്തം വാർന്ന് റോഡിൽ കിടന്ന കാൽനടയാത്രക്കാരൻ മരിച്ചു

> **Lead Summary:** ചാലിശ്ശേരി: കാറിടിച്ച് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചതായി പോലീസ് പറയുന്നു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം എന്നാണ് വിവരം.

## Article Content

ചാലിശ്ശേരി: കാറിടിച്ച് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചതായി പോലീസ് പറയുന്നു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം എന്നാണ് വിവരം.

കൂറ്റനാട് - തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തുനിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ ശക്തിയായി ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് രക്തം വാർന്ന് റോഡിൽ കിടന്ന അബൂബക്കറിനെ ആശുപത്രിയിലെത്തിക്കാൻ അതുവഴി കടന്നുപോയ കാറുകളോ മറ്റ് വാഹനങ്ങളോ തയ്യാറായില്ലെന്നത് മനുഷ്യത്വമില്ലായ്മയുടെ നേർക്കാഴ്ചയായി എന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി ആംബുലൻസ് വിളിച്ച് വരുത്തിയാണ് ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്നാൽ ആംബുലൻസ് എത്താൻ വൈകിയതും ചികിത്സ ലഭിക്കാൻ കാലതാമസമുണ്ടാകാൻ കാരണമായെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A pedestrian who lay bleeding on the roadside for about ten minutes after being hit by a car has died while under treatment. Deceased is Aboobacker (62) from Thevarparambil, Chalishery. Accident occurred near Vattenad School on Koottanad-Thannirkode road. A car that lost control from Thannirkode side hit Aboobacker who was walking along the roadside. Locals allege no passing vehicles stopped to help. Locals later called ambulance and shifted him to private hospital in Thrissur where he died in ICU.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389852/hit-by-car-dies-no-help-vattenad-chalishery)