---
title: "കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്"
english_title: "Nedumbassery Aduvassery Car Scooter Collision Couple Seriously Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389815/aduvassery-car-scooter-accident-couple-injured"
published_at: "2026-11-02T06:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7e03dbb7d1_1000808844.jpg"
keywords: ["accident", "Aduvassery accident", "car scooter collision", "Ernakulam news"]
---

# കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** നെടുമ്പാശേരി: തെക്കേ അടുവാശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. അടുവാശേരി ജങ്ഷനും കുടിൽപീടിക ജങ്ഷനും നടുവിൽ പുളിക്കപ്പടി റോഡിനു സമീപം അത്താണി - മാഞ്ഞാലി റോഡിലായിരുന്നു അപകടം നടന്നത്.

## Article Content

നെടുമ്പാശേരി: തെക്കേ അടുവാശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. അടുവാശേരി ജങ്ഷനും കുടിൽപീടിക ജങ്ഷനും നടുവിൽ പുളിക്കപ്പടി റോഡിനു സമീപം അത്താണി - മാഞ്ഞാലി റോഡിലായിരുന്നു അപകടം നടന്നത്.

ചെങ്ങമനാട് ഭാഗത്തുനിന്ന് കുന്നുകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കുന്നുകര ഭാഗത്തുനിന്നു വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക വിവരം. വെളിയത്തുനാട് തടിക്കക്കടവ് ഫാം റോഡിനു സമീപമുള്ള ഫിറോസ് - ഫസീല ദമ്പതികൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്.

ഷട്ടറിൽ ഇടിച്ചശേഷം തൊട്ടടുത്ത പറമ്പിലെ മതിലിൽ ഇടിച്ചാണ് കാർ നിന്നതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. പരിക്കേറ്റ ഫിറോസിനെ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

A couple riding a scooter was seriously injured in a collision between a car and scooter at South Aduvassery, Nedumbassery. The accident occurred near Pulikkapady on Athani-Manjali Road between Aduvassery Junction and Kutilpeedika Junction on Saturday evening. The car was going from Chengamanad to Kunnukara and hit the oncoming scooter. Injured are Firoz and Faseela from near Farm Road, Thadikkakadavu, Veliyathunadu. Car stopped after hitting a shutter and then a compound wall. Scooter was completely damaged. Firoz admitted to Aster Medcity, Ernakulam.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389815/aduvassery-car-scooter-accident-couple-injured)