---
title: "നിയന്ത്രണം വിട്ട സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥികൾ അടക്കം 15 പേർക്ക് പരിക്ക്"
english_title: "Ponnani Private Bus Loses Control Crashes Into Building 15 Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389602/private-bus-crash-building-15-injured-"
published_at: "2026-10-31T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae59abfb4ef6_1000806687.jpg"
keywords: ["bus accident", "Changaramkulam accident", "private bus crash", "Ponnani news"]
---

# നിയന്ത്രണം വിട്ട സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; വിദ്യാർത്ഥികൾ അടക്കം 15 പേർക്ക് പരിക്ക്

> **Lead Summary:** പൊന്നാനി: പൊന്നാനിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിദ്യാർഥികൾ അടക്കം 15 പേർക്ക് പരിക്കേറ്റതായി പോലീസ് പറയുന്നു. ചങ്ങരംകുളം - ചെറവല്ലൂർ റോഡിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

## Article Content

പൊന്നാനി: പൊന്നാനിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിദ്യാർഥികൾ അടക്കം 15 പേർക്ക് പരിക്കേറ്റതായി പോലീസ് പറയുന്നു. ചങ്ങരംകുളം - ചെറവല്ലൂർ റോഡിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

കുന്നംകുളത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് 'ദേവിക' നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ബസിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്നാണ് പുറത്തെത്തിച്ചതെന്നാണ് വിവരം.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. അപകട കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

In Ponnani, a private bus named 'Devika' coming from Kunnamkulam to Changaramkulam lost control and crashed into a building on the Changaramkulam-Cheravallur road. Fifteen people including students were injured. Locals rescued those trapped inside. Injured were admitted to Sunrise Hospital, Changaramkulam. Police are investigating.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389602/private-bus-crash-building-15-injured-)