---
title: "പൂജയ്ക്കുവേണ്ടി ബാൽക്കണിയിലെ ചെടിയിൽ നിന്ന് പൂക്കൾ പറിക്കുന്നതിനിടെ വീണു ;  മകനും ദാരുണാന്ത്യം"
english_title: "Greater Noida Father Son Die After Falling From 23rd Floor Balcony"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389586/father-son-die-fall-23rd-floor-mahagun-mywoods"
published_at: "2026-10-31T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae58407aec7c_1000806601.jpg"
keywords: ["fall from balcony", "Mahagun Mywoods society", "Bisrakh police"]
---

# പൂജയ്ക്കുവേണ്ടി ബാൽക്കണിയിലെ ചെടിയിൽ നിന്ന് പൂക്കൾ പറിക്കുന്നതിനിടെ വീണു ;  മകനും ദാരുണാന്ത്യം

> **Lead Summary:** ഗ്രേറ്റർ നോയിഡ: ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് പിതാവിനും പതിനൊന്നുകാരനായ മകനും ദാരുണാന്ത്യം സംഭവിച്ചതായി പോലീസ് പറയുന്നു. രൺദീപ് പത്ര , മകൻ ആരവ് എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റി അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

## Article Content

ഗ്രേറ്റർ നോയിഡ: ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് പിതാവിനും പതിനൊന്നുകാരനായ മകനും ദാരുണാന്ത്യം സംഭവിച്ചതായി പോലീസ് പറയുന്നു. രൺദീപ് പത്ര , മകൻ ആരവ് എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റി അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

പൂജയ്ക്കുവേണ്ടി ബാൽക്കണിയിലെ ചെടിയിൽ നിന്ന് പൂക്കൾ പറിക്കാൻ പോയതായിരുന്നു രൺദീപും മകൻ ആരവും എന്നാണ് പ്രാഥമിക വിവരം. പൂക്കൾ പറിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി മകൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ബാൽക്കണിയുടെ കൈവരിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനായി ഓടിയെത്തി കൈകളിൽ പിടിച്ച് വലിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെ രൺദീപിന്റെയും നിലതെറ്റിയതായാണ് വിവരം. തുടർന്ന് ഇരുവരും 23-ാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

വിവരമറിഞ്ഞ് ബിസ്രാഖ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഉടനടി സംഭവസ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. രക്തത്തിൽ കുളിച്ചുകിടന്ന രൺദീപിനെയും ആരവിനെയും പോലീസ് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

A father and his 11-year-old son died after falling from the 23rd floor balcony of Mahagun Mywoods Society apartment in Greater Noida on Friday morning. Deceased are Randeep Patra (40) and Aarav (11). Police said they had gone to pluck flowers for puja when the boy accidentally slipped. While trying to rescue his son who was hanging from the railing, the father also lost balance and both fell. Bisrakh police rushed them to hospital but they could not be saved. Bodies will be handed over after postmortem.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389586/father-son-die-fall-23rd-floor-mahagun-mywoods)