---
title: "പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kollam Odanavattam Class 10 Student Found Dead At Home Police Case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389467/class10-student-found-dead-pooyappally-police"
published_at: "2026-10-30T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae462460bd4c_1000805417.jpg"
keywords: ["student death", "police", "Found dead"]
---

# പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊല്ലം:പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറയുന്നു. കൊല്ലം ഓടനാവട്ടത്ത് രാജി ഭവനിൽ രാജേഷ് - അഞ്ജു ദമ്പതികളുടെ മകൾ മാളവിക ആണ് മരിച്ചത്.

## Article Content

കൊല്ലം:പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറയുന്നു. കൊല്ലം ഓടനാവട്ടത്ത് രാജി ഭവനിൽ രാജേഷ് - അഞ്ജു ദമ്പതികളുടെ മകൾ മാളവിക ആണ് മരിച്ചത്.

തൃക്കണ്ണമംഗൽ എസ്‌കെവി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു മാളവിക. ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടതിനുശേഷം അഞ്ചരയോടെ മാളവിക വീട്ടിലെത്തിയിരുന്നുവെന്നാണ് വിവരം. തുടർന്ന് കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേക്ക് പോയതായാണ് വിവരം.

ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് വാതിൽ തുറന്ന് മാളവികയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മാളവികയ്ക്ക് സ്വന്തമായി മൊബൈൽ ഫോണില്ലായിരുന്നുവെന്നും അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നതെന്നുമാണ് വിവരം. ഇൻസ്റ്റാഗ്രാമിലൂടെ ഒരു യുവാവുമായി പരിചയമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

സംഭവത്തിൽ പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

A Class 10 student, Malavika (15) from Odanavattam, Kollam, was found dead at her house yesterday evening. She was a student of Trikkannamangal SKV Vocational Higher Secondary School. After returning from school at 5.30 pm, she went to her bedroom. Her brother later found her dead. She was rushed to a private hospital in Kottarakkara but could not be saved. Pooyappally police have registered a case and are investigating, including information about an Instagram contact.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389467/class10-student-found-dead-pooyappally-police)