---
title: "ഭാര്യയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു"
english_title: "Idukki Kuzhitholu Husband Attacks Wife Then Dies By Suicide"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389435/husband-attacks-wife-suicide-divorce-case"
published_at: "2026-10-30T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae443b25f221_1000805219.jpg"
keywords: ["attack", "Kambammettu police", "domestic violence"]
---

# ഭാര്യയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു

> **Lead Summary:** നെടുങ്കണ്ടം: ഇടുക്കി കുഴിത്തൊളുവിൽ ഭാര്യയെ ആക്രമിച്ചശേഷം ഭർത്താവ് ജീവനൊടുക്കിയതായി പോലീസ് പറയുന്നു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

## Article Content

നെടുങ്കണ്ടം: ഇടുക്കി കുഴിത്തൊളുവിൽ ഭാര്യയെ ആക്രമിച്ചശേഷം ഭർത്താവ് ജീവനൊടുക്കിയതായി പോലീസ് പറയുന്നു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 9.30 നാണ് സംഭവം നടന്നതെന്നാണ് വിവരം. സന്തോഷും ശ്രീജയും തമ്മിൽ വിവാഹ മോചനത്തിനായി കേസ് നിലനിൽക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച വിധി വരാനിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ശ്രീജ തൂക്കുപാലത്താണ് താമസിച്ചിരുന്നതെന്നാണ് വിവരം.

പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെ രാവിലെ ഓഫീസിൽ നിന്ന് പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പ്രാഥമിക വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കയ്യിൽ കരുതിയിരുന്ന റിവോൾവർ ചൂണ്ടി ഭയപ്പെടുത്തി ഓടിച്ചശേഷം സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

വിവരമറിഞ്ഞ് കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ ശ്രീജയുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

In Kuzhitholu, Idukki, a man allegedly attacked his wife, a post office employee, with an iron rod at her office and then died by suicide using a revolver. The deceased is Santhosh from Nettithozhu, Kambammettu. His wife Sreeja is under treatment at a private hospital in Kattappana. Police said a divorce case between the couple was pending with verdict due on Saturday. Kambammettu police have started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389435/husband-attacks-wife-suicide-divorce-case)