---
title: "നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം"
english_title: "Idukki Upputhara Bike Accident Two Students Dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389382/bike-accident-two-students-dead-noel-sanif"
published_at: "2026-10-30T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae419358f696_1000804938.png"
keywords: ["Idukki bike accident", "Upputhara accident", "Idukki news", "student death"]
---

# നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** ഇടുക്കി: ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആവണി സ്വദേശി നോയൽ തോമസ് , മേരിക്കുളം സ്വദേശി സാനിഫ് സലിം എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. സാനിഫ് സലിമിന്റേതാണ് ബൈക്കെന്നാണ് വിവരം.

## Article Content

ഇടുക്കി: ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആവണി സ്വദേശി നോയൽ തോമസ് , മേരിക്കുളം സ്വദേശി സാനിഫ് സലിം എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അപകടമുണ്ടായത്. സാനിഫ് സലിമിന്റേതാണ് ബൈക്കെന്നാണ് വിവരം.

ആലടിയിലെത്തിയ സാനിഫ് നോയലിനെയും കൂട്ടി തിരികെ വരുന്ന വഴിക്കാണ് അപകടം നടന്നത്. മലയാര ഹൈവേയിൽ പരപ്പിലെത്തിയപ്പോഴാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് റോഡിൽ നിന്നും തെന്നിമാറി സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇടിയുടെ ആഘാതത്തിൽ പുറകിലിരുന്നയാൾ റോഡിലേക്ക് തെറിച്ചുവീഴുകയും ബൈക്ക് ഓടിച്ചിരുന്നയാൾ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം. ഇരുവരുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനം അമിതവേഗതയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹെൽമെറ്റ് ധരിച്ചിരുന്നോ എന്ന കാര്യത്തിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

സമീപത്ത് പട്രോളിംഗ് നടത്തിയിരുന്ന ഉപ്പുതറ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും വിദ്യാർത്ഥികൾ മരിച്ചിരുന്നുവെന്നാണ് വിവരം.

മൃതദേഹങ്ങൾ നിലവിൽ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Two students died in a bike accident near Upputhara in Idukki early this morning. Deceased are Noel Thomas (19) from Aavani and Sanif Salim (18) from Marykulam. The accident happened around 1.30 am on Malayar Highway at Parappu when the bike lost control and hit a post. Police said overspeeding is suspected as the primary cause. Bodies are kept at a private hospital mortuary in Kattappana.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389382/bike-accident-two-students-dead-noel-sanif)