---
title: "റോഡരികിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ വാക്കേറ്റം ; ഒരാൾക്ക് കുത്തേറ്റു ,മുൻ പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളിയും അറസ്റ്റിൽ"
english_title: "Kadakkal Phone Dispute Stabbing RSP Leaders Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389327/roadside-phone-argument-stabbing-rsp-leaders-arrested"
published_at: "2026-10-29T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae361dab9695_1000804542.jpg"
keywords: ["RSP leaders arrested", "police", "Stabbing", "Kollam"]
---

# റോഡരികിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ വാക്കേറ്റം ; ഒരാൾക്ക് കുത്തേറ്റു ,മുൻ പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളിയും അറസ്റ്റിൽ

> **Lead Summary:** കൊല്ലം: കടയ്ക്കലിൽ റോഡരികിൽ ഫോൺ ചെയ്തു നിന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആനപ്പാറ സ്വദേശി റെനി ഭവനിൽ മനോജ് ലാലിന് ആണ് കുത്തേറ്റതെന്ന് പോലീസ് പറയുന്നു.

## Article Content

കൊല്ലം: കടയ്ക്കലിൽ റോഡരികിൽ ഫോൺ ചെയ്തു നിന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആനപ്പാറ സ്വദേശി റെനി ഭവനിൽ മനോജ് ലാലിന് ആണ് കുത്തേറ്റതെന്ന് പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ആനപ്പാറ ലെനിൻ ഭവനിൽ എൻ. സായിദാസ് (65), സുഹൃത്തും ആർ.എസ്.പി ബ്രാഞ്ച് സെക്രട്ടറിയുമായ ബാഷാദ് (49) എന്നിവരെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ആനപ്പാറയിലായിരുന്നു സംഭവം നടന്നത്. റോഡിൽ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്ന മനോജ് ലാലുമായി സായിദാസും ബാഷാദും വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തർക്കം രൂക്ഷമായതോടെ ഇരുവരും ചേർന്ന് മനോജിനെ ആക്രമിച്ചുവെന്നാണ് ആരോപണം.

ആക്രമണത്തിൽ ശരീരത്തിന്റെ പിൻഭാഗത്ത് ആഴത്തിൽ കുത്തേറ്റ മനോജ് ലാലിനെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

സംഭവത്തിൽ കേസെടുത്ത കടയ്ക്കൽ പോലീസ് പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു.

**

English Summary: **

Two RSP leaders were arrested by Kadakkal police for allegedly stabbing a man who was standing on the roadside talking on phone. The victim Manoj Lal (55) from Anappara sustained deep injuries. Accused are ex-panchayat president N. Saidhas (65) and Bashad (49). The incident occurred at 1.30 am after a verbal dispute. Both were remanded.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389327/roadside-phone-argument-stabbing-rsp-leaders-arrested)