---
title: "ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഔദ്യോഗിക കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Koodal Accident: TDB President Car Bike Collision Student Dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389302/junction-accident-tdb-president-car-bike-collision-ihrd-student-dies"
published_at: "2026-10-29T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae324537b227_1000804220.jpg"
keywords: ["accident", "TDB President K Jayakumar", "IHRD student death", "Punalur Muvattupuzha road accident"]
---

# ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഔദ്യോഗിക കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ ജങ്ഷനിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥി കൃഷ്ണനന്ദു ആണ് മരിച്ചതെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. സ്ഥിരം അപകടമേഖലയായ കൂടലിലാണ് സംഭവം.

## Article Content

പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ ജങ്ഷനിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥി കൃഷ്ണനന്ദു ആണ് മരിച്ചതെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. സ്ഥിരം അപകടമേഖലയായ കൂടലിലാണ് സംഭവം.

ശബരിമല മണ്ഡലകാല മുന്നൊരുക്ക യോഗത്തിൽ പങ്കെടുക്കാൻ പത്തനംതിട്ടയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോകുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം രാവിലെ കോളേജിലേക്ക് പോവുകയായിരുന്നു കൃഷ്ണനന്ദു. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികൻ പെട്ടെന്ന് ബൈക്കിന് മുന്നിലേക്ക് ചാടിയതാണ് അപകടത്തിന് കാരണമായത്.

വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് മറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. അപകടത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽപ്പെട്ട വയോധികന്റെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുണ്ട്. കാറിലുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. അപകടം നടന്നയുടൻ കൂടൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായി പോലീസ് അറിയിച്ചു.

**

English Summary: **

A college student died in a road accident at Koodal Junction on the Punalur-Muvattupuzha state highway. The deceased is Krishnanandu (19), a student of Kalanjoor IHRD College. Police said his bike collided with the official car of Travancore Devaswom Board President K. Jayakumar on Thursday morning. The accident reportedly happened when an elderly man suddenly crossed the road. TDB President escaped unhurt and continued his journey in another vehicle.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389302/junction-accident-tdb-president-car-bike-collision-ihrd-student-dies)