---
title: "രാമമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Ramamangalam river youth body found Rajith jumped from bridge"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389205/ramamangalam-river-youth-body-found-rajith"
published_at: "2026-10-28T22:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae22c45e69c9_1000380060.png"
keywords: ["moovattupuzha river", "youth drowns kerala", "fire force search", "piravom police"]
---

# രാമമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** രാമമംഗലം: പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മീമ്പാറ പരിയാരം കണ്ടോളിൽ കുടിയിൽ രജിത്ത് കെ. ആർ ന്റെ മൃതദേഹമാണ് കീഴ്മുറി കടവ് ഭാഗത്തുനിന്നും ലഭിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് രജിത്ത് രാമമംഗലം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.

## Article Content

രാമമംഗലം: പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മീമ്പാറ പരിയാരം കണ്ടോളിൽ കുടിയിൽ രജിത്ത് കെ. ആർ ന്റെ മൃതദേഹമാണ് കീഴ്മുറി കടവ് ഭാഗത്തുനിന്നും ലഭിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് രജിത്ത് രാമമംഗലം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.

കേറ്ററിങ് ജോലിക്കു ശേഷം രാമമംഗലത്തേക്കു മടങ്ങുകയായിരുന്ന യുവാക്കൾ രജിത്ത് പാലത്തിന്റെ മധ്യഭാഗത്ത് പുഴയിലേക്ക് നോക്കി നിൽക്കുന്നത് കണ്ടിരുന്നു. വിവരം തിരക്കിയെങ്കിലും മറുപടി വ്യക്തമായിരുന്നില്ലെന്നാണ് വിവരം. ഇതിനിടയിൽ ഇതുവഴി പട്രോളിങ്ങിന് എത്തിയ പൊലീസ് വാഹനം നിർത്തി വിവരം തിരക്കുന്നതിനിടെയാണ് യുവാവ് പുഴയിലേക്ക് ചാടിയതെന്നാണ് വിവരം എന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ പൊലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തിയതായാണ് റിപ്പോർട്ട്. ഇദ്ദേഹം ധരിച്ചിരുന്ന ഷൂസ് പാലത്തിന്റെ കൈവരിയിൽ തൂക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്തു.

അഗ്നിരക്ഷാ സേനയുടെ സ്കൂബാ സംഘം ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്നുച്ചയോടെ മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം എന്ന് പൊലീസ് പറയുന്നു.

**

English Summary: **

Body of youth who jumped into river at Ramamangalam found. Deceased identified as Rajith K R from Meembara Pariyaram Kandolil Kudiyil, his body recovered from Keezhmuri Kadavu area. He jumped from Ramamangalam bridge early Monday. Youth returning after catering work saw him standing looking into river, his reply was unclear. While patrolling police stopped to inquire, he jumped. His shoes were found hanging on bridge railing. Fire force scuba team searched but could not find earlier. Body found this afternoon.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389205/ramamangalam-river-youth-body-found-rajith)