---
title: "റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പോർട്ടർ അറസ്റ്റിൽ"
english_title: "Kasaragod railway station sexual assault porter arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389157/railway-station-assault-porter-arrested-railway-police"
published_at: "2026-10-28T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5afe907af1_kalamassery-gang-rape-wayanad-arrest.jpg"
keywords: ["railway station assault", "kasaragod railway police", "porter arrested", "train sexual assault"]
---

# റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പോർട്ടർ അറസ്റ്റിൽ

> **Lead Summary:** കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പോർട്ടർ അറസ്റ്റിൽ. റെയിൽവേ പാഴ്സൽ ഓഫീസിലെ പോർട്ടറായ കെ. ഇസ്മായിലിനെയാണ് കാസർകോട് റെയിൽവേ പൊലീസ് പിടികൂടിയത്.

## Article Content

കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പോർട്ടർ അറസ്റ്റിൽ. റെയിൽവേ പാഴ്സൽ ഓഫീസിലെ പോർട്ടറായ കെ. ഇസ്മായിലിനെയാണ് കാസർകോട് റെയിൽവേ പൊലീസ് പിടികൂടിയത്.

റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററിയിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചെന്നാണ് കേസെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ തള്ളിയിട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. റെയിൽവേ പൊലീസ് ഉടൻ തന്നെ ഇടപെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മറ്റൊരു സംഭവത്തിൽ കാസർകോട്ട് അറസ്റ്റ് നടന്നിരുന്നു. കർണാടക സ്വദേശിയായ അയ്യപ്പ (23) എന്നയാളെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. മുംബൈ എൽ.ടി.ടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിനിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിൽ വെച്ചായിരുന്നു യുവതിക്ക് നേരെ അതിക്രമമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.

**

തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ റെയിൽവേ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

English Summary: **

In Kasaragod, a porter at Railway parcel office, K Ismail, was arrested by Kasaragod Railway Police for allegedly sexually assaulting a woman. Case is he allegedly trespassed into dormitory at railway station, pushed woman and attempted assault with threats. Police immediately intervened and took him into custody. Previous day, Karnataka native Ayyappa (23) was arrested for assaulting woman in Divyangjan coach of Mumbai LTT special train. Railway police intensified checks following repeated incidents.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389157/railway-station-assault-porter-arrested-railway-police)