---
title: "റീൽസിനായി അമിതവേഗ ഡ്രൈവിംഗ് ; 16-കാരൻ പിടിയിൽ, അമ്മയ്ക്കെതിരെ കേസ്"
english_title: "16 year old rash driving reels case mother booked"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389137/teen-rash-driving-reels-mother-case"
published_at: "2026-10-28T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1a93a92acc_1000802579.png"
keywords: ["minor driving case", "overspeeding reels kerala", "kerala police", "underage driving"]
---

# റീൽസിനായി അമിതവേഗ ഡ്രൈവിംഗ് ; 16-കാരൻ പിടിയിൽ, അമ്മയ്ക്കെതിരെ കേസ്

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിൽ അമിതവേഗതയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് റീൽസ് ഇട്ട സംഭവത്തിൽ 16 കാരൻ പിടിയിലായതായി വിവരം. സംഭവത്തിൽ കാർ ഉടമയായ 16 കാരന്റെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തുവെന്നാണ്.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിൽ അമിതവേഗതയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് റീൽസ് ഇട്ട സംഭവത്തിൽ 16 കാരൻ പിടിയിലായതായി വിവരം. സംഭവത്തിൽ കാർ ഉടമയായ 16 കാരന്റെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തുവെന്നാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വാഹനത്തിനെതിരെ അമിതവേഗതയെക്കുറിച്ചുള്ള പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് വാഹനത്തെ നിരീക്ഷിക്കുകയും ചൊവ്വാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ട ഏഴംകുളത്ത് വെച്ച് പിടികൂടുകയുമായിരുന്നു. കാറിൽ 16 കാരനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്.

വാഹനമോടിച്ച മറ്റൊരു സുഹൃത്തിനെയും പൊലീസ് പിടികൂടി. പിടികൂടിയ 16 കാരനെയും സുഹൃത്തുക്കളെയും ജാമ്യത്തിൽ സ്റ്റേഷനിൽ നിന്ന് വിട്ടു. അമിതവേഗത്തിൽ കാർ ഓടിച്ച് അത് റീലായി ചിത്രീകരിച്ച് കുട്ടികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

കാറിനൊപ്പം മറ്റൊരു സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.  പ്രായപൂർത്തിയാകാത്ത നാല് പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. ബൈക്ക് ഉടമയുടെ പേരിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

**

English Summary: **

Pathanamthitta police caught a 16-year-old for dangerous overspeeding to shoot reels. His mother, car owner, booked. Police received complaints for days, tracked vehicle and seized at Ezhamkulam Tuesday afternoon. All in car were minors, another minor driver also caught, all later released on bail. Kids filmed and shared reels on social media. Police also seized a scooter with four minors, its owner also booked.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389137/teen-rash-driving-reels-mother-case)