---
title: "കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെ നടുറോട്ടിൽ വെട്ടി ആക്രമിച്ച് ഭർത്താവ് ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്"
english_title: "Thiruvananthapuram husband attacks wife with machete CCTV"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389133/husband-attacks-wife-family-dispute-cctv"
published_at: "2026-10-28T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506e823ac60_stabbed.jpg"
keywords: ["crime news", "husband attacks wife", "poojappura police"]
---

# കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെ നടുറോട്ടിൽ വെട്ടി ആക്രമിച്ച് ഭർത്താവ് ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** തിരുവനന്തപുരം തിരുമലയിൽ ഭാര്യയെ ഭർത്താവ് നടുറോട്ടിൽ വെട്ടുകത്തി കൊണ്ട് ആക്രമിച്ചതായി പരാതി. പാച്ചല്ലൂർ സ്വദേശി വിജയൻ ഭാര്യ സീമയെ ക്രൂരമായി ആക്രമിച്ചത്.. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സീമയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം തിരുമലയിൽ ഭാര്യയെ ഭർത്താവ് നടുറോട്ടിൽ വെട്ടുകത്തി കൊണ്ട് ആക്രമിച്ചതായി പരാതി. പാച്ചല്ലൂർ സ്വദേശി വിജയൻ ഭാര്യ സീമയെ ക്രൂരമായി ആക്രമിച്ചത്.. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സീമയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ വഴിയരികിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ 12 വർഷമായി ഇരുവരും തമ്മിൽ അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബ തർക്കമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ വ്യക്തമാക്കി.

സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നും പ്രതിയെ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു.

**

English Summary: **

In Thirumala, Thiruvananthapuram, a husband allegedly attacked his wife with a machete in broad daylight following family dispute, reports say. Accused Vijayan of Pachalloor allegedly chased wife Seema who was on scooty, blocked her on roadside and attacked. Shocking CCTV visuals surfaced. Seema is admitted to Medical College Hospital with serious injuries. Police say couple was living separately for 12 years. Her brother says family dispute led to attack. Poojappura police registered case and started probe.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389133/husband-attacks-wife-family-dispute-cctv)