---
title: "ചേരാനല്ലൂർ വാഹനാപകട കേസിലെ പൊലീസ് വീഴ്ച ; കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി"
english_title: "Cheranalloor accident police lapse Kochi commissioner removed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389112/case-police-lapse-kochi-commissioner-kaliraj-mahesh-removed"
published_at: "2026-10-28T11:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae19124548d0_1000802459.jpg"
keywords: ["cheranalloor accident case", "kochi police commissioner", "kaliraj mahesh removed", "r nishanthini", "ramesh chennithala"]
---

# ചേരാനല്ലൂർ വാഹനാപകട കേസിലെ പൊലീസ് വീഴ്ച ; കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി

> **Lead Summary:** കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസ് കൈകാര്യം ചെയ്തതിലെ പൊലീസ് വീഴ്ചയിൽ വീണ്ടും നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ആർ. നിശാന്തിനി പുതിയ കമ്മീഷണറായി ചുമതലയേൽക്കും.

## Article Content

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസ് കൈകാര്യം ചെയ്തതിലെ പൊലീസ് വീഴ്ചയിൽ വീണ്ടും നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ആർ. നിശാന്തിനി പുതിയ കമ്മീഷണറായി ചുമതലയേൽക്കും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കമ്മീഷണറെ നീക്കുന്ന ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതായും ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നേരത്തെ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ചേരാനല്ലൂർ സി.ഐ കെ.എസ്. ശ്യാംകുമാർ, എസ്.എച്ച്.ഒ പി.എച്ച്. വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ കെ.പി. മനോജ്, സി.പി.ഒ അരുൺജോയ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കേസിന്റെ അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി നിയമസഭയിൽ സമ്മതിച്ചിരുന്നു. പിന്നാലെയാണ് പൊലീസുകാർക്കെതിരെ നടപടി ഉണ്ടായത്.

**

English Summary: **

Kochi City Police Commissioner S Kaliraj Mahesh Kumar has been removed following alleged police lapses in handling Cheranalloor vehicle accident case, reports say. R Nishanthini will take charge as new Commissioner. Action is based on Home Minister Ramesh Chennithala's direction and file cleared by Chief Minister, with order to be issued soon. Earlier four officers - Cheranalloor CI KS Shyamkumar, SHO PH Vishwajith, Grade SI KP Manoj and CPO Arunjoy - were suspended. Home Minister had admitted police lapses in Assembly.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389112/case-police-lapse-kochi-commissioner-kaliraj-mahesh-removed)