---
title: "പാചകവാതക ചോർച്ചയിൽ പൊള്ളലേറ്റു, വീട്ടമ്മ വീണ്ടും പോലീസിൽ പരാതി നൽകി"
english_title: "Muvattupuzha LPG leak burn woman complaint again"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389057/muvattupuzha-lpg-leak-burn-woman-complaint-again"
published_at: "2026-10-28T06:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae147cc0465b_1000802128.jpg"
keywords: ["lpg leak", "gas cylinder accident", "housewife burn injury", "police complaint"]
---

# പാചകവാതക ചോർച്ചയിൽ പൊള്ളലേറ്റു, വീട്ടമ്മ വീണ്ടും പോലീസിൽ പരാതി നൽകി

> **Lead Summary:** മൂവാറ്റുപുഴ: പാചകവാതകം ചോർന്ന് തീപടർന്ന് ഗുരുതരപൊള്ളലേറ്റ വീട്ടമ്മ മൂവാറ്റുപുഴ പൊലീസിൽ വീണ്ടും പരാതി നൽകി. മൂവാറ്റുപുഴ നഗരസഭ 15-ാം വാർഡിൽ കിഴക്കേക്കര തറമോളയിൽ മെഹജ അബിൻസ് ആണ് തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് വീണ്ടും ഇ-മെയിലിൽ പരാതി നൽകിയത്. സംഭവം പാചകവാതക വിതരണക്കമ്പനിയുടെ അനാസ്ഥയാണെന്നും ആരോപിക്കുന്നു.

## Article Content

മൂവാറ്റുപുഴ: പാചകവാതകം ചോർന്ന് തീപടർന്ന് ഗുരുതരപൊള്ളലേറ്റ വീട്ടമ്മ മൂവാറ്റുപുഴ പൊലീസിൽ വീണ്ടും പരാതി നൽകി. മൂവാറ്റുപുഴ നഗരസഭ 15-ാം വാർഡിൽ കിഴക്കേക്കര തറമോളയിൽ മെഹജ അബിൻസ് ആണ് തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് വീണ്ടും ഇ-മെയിലിൽ പരാതി നൽകിയത്. സംഭവം പാചകവാതക വിതരണക്കമ്പനിയുടെ അനാസ്ഥയാണെന്നും ആരോപിക്കുന്നു.

കഴിഞ്ഞ ജൂലൈ മൂന്നിന് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തുള്ള സ്വകാര്യ ഏജൻസിയിൽനിന്ന് വാങ്ങിയ 12 കിലോയുള്ള സിലിണ്ടറും റെഗുലേറ്ററും ബന്ധിപ്പിക്കുന്ന ഭാഗത്ത് വാതകചോർച്ചയുണ്ടായിരുന്നതായി പറയുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പലതവണ കമ്പനിയിൽ പരാതിപ്പെട്ടപ്പോഴാണ് വാഷർ മാറ്റി പുതിയ റെഗുലേറ്റർ സ്ഥാപിച്ചത് എന്നും വിവരമുണ്ട്. വീണ്ടും ചോർച്ചയും ശബ്‌ദവുമുണ്ടായപ്പോൾ ടെക്നീഷ്യൻ പരിശോധിച്ചശേഷം കുഴപ്പമില്ലെന്ന് പറഞ്ഞു.

തുടർന്ന് സ്റ്റൗവ് പ്രവർത്തിപ്പിച്ചപ്പോൾ തീപടർന്ന് മെഹജയുടെ ദേഹത്ത് പൊള്ളലേൽക്കുകയായിരുന്നു. ഉടൻ സ്റ്റൗവും സിലിണ്ടറുമായുള്ള ബന്ധം ഭർത്താവ് വിച്ഛേദിച്ചതിനാൽ കൂടുതൽ തീപടർന്നില്ല. കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.

ആശുപത്രിയിൽ ചികിത്സതേടിയശേഷം പൊലീസിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഡിവൈഎസ്പിക്ക് വീണ്ടും പരാതി നൽകിയത്. ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകും എന്നും വീട്ടമ്മ പറയുന്നു. സിലിണ്ടറിലോ റെഗുലേറ്ററിലോ തീപിടിക്കുന്നതിനുള്ള തകരാറുണ്ടായിട്ടില്ലെന്ന് പാചകവാതകക്കമ്പനി അധികൃതർ പറഞ്ഞതായി പൊലീസ് പറഞ്ഞു. പരാതിയിൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

 

**English Summary: **

Muvattupuzha housewife who suffered severe burns after LPG leak and fire lodged complaint again with Muvattupuzha police. Complainant is Mehaja Abins (35), Kizhakkekara Tharamolayil, Ward 15, Muvattupuzha Municipality, who emailed DySP alleging no justice. She alleges negligence of LPG distribution company. On July 3, gas leak was noticed at connection between 12 kg cylinder and regulator purchased from private agency at Vellurkunnam. After repeated complaints, washer replaced and new regulator installed. Technician later said no issue despite leak sound. When stove was operated, fire spread and burnt her. Husband immediately disconnected stove and cylinder preventing bigger fire. Family members were at home. She sought treatment then complained. Company officials told police no defect causing fire in cylinder or regulator. Police said probe will be conducted.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389057/muvattupuzha-lpg-leak-burn-woman-complaint-again)