---
title: "പിറവം ആറ്റുതീരം പാർക്കിന് പുതുജീവൻ; 1.87 കോടിയുടെ പദ്ധതിക്ക് അംഗീകാരം"
english_title: "Piravom Aattutheeram park renovation 1.87 crore approved"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/389026/piravom-aattutheeram-park-new-life-1-87-crore-approved"
published_at: "2026-10-27T19:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0b2c0976fb_1000801811.jpg"
keywords: ["piravom news", "aattutheeram park renovation", "anoop jacob", "tourism project", "ernakulam news"]
---

# പിറവം ആറ്റുതീരം പാർക്കിന് പുതുജീവൻ; 1.87 കോടിയുടെ പദ്ധതിക്ക് അംഗീകാരം

> **Lead Summary:** പിറവം: പിറവം ആറ്റുതീരം പാർക്കിന്റെ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

## Article Content

പിറവം: പിറവം ആറ്റുതീരം പാർക്കിന്റെ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

പാർക്കിന്റെ നൂറുമീറ്ററോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നുപോയിരുന്നു. ഇടിഞ്ഞു വീണ ഭാഗം പുനരുദ്ധാരണം ഉൾപ്പെടെ ടൂറിസം വികസനം ഉൾപ്പെടുത്തിയുള്ള വിശദമായ പദ്ധതി രേഖക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.

വലിയ ടൂറിസം സാധ്യതകൾ വികസിപ്പിച്ച് ഈ പ്രദേശത്തിന്റെ മനോഹാരിത വർധിപ്പിക്കാൻവേണ്ട തുടർപ്രവർത്തനങ്ങളും ഉണ്ടാകുമെന്നു മന്ത്രി അറിയിച്ചു.

റെയിൻ ഷെൽട്ടർ ഉൾപ്പെടെ നാശം സംഭവിച്ച സാഹചര്യത്തിൽ, മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗത്തിൽ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് മുനിസിപ്പൽ ചെയർമാൻ, ഡപ്യൂട്ടി കലക്ടർ, ഇറിഗേഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയർ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, പ്രോജക്ട് എഞ്ചിനീയർ, ആർക്കിടെക്റ്റുമാർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു പദ്ധതിക്കുള്ള ഡിപിആർ തയാറാക്കിയിട്ടുണ്ട്.

**

English Summary: **

Administrative approval of Rs 1.87 crore received for renovation of Piravom Aattutheeram Park, Minister Anoop Jacob informed. About 100 metres of park had collapsed into river. Detailed project report including renovation of collapsed portion and tourism development has been approved. High-level meeting chaired by minister decided to prepare DPR after rain shelter and other structures got damaged. Municipal chairman, deputy collector, irrigation executive engineer, tourism deputy director, project engineer, architects visited site and prepared DPR.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/389026/piravom-aattutheeram-park-new-life-1-87-crore-approved)