---
title: "സ്കൂൾ കായികമേളയിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴു; കുട്ടികൾ ഭക്ഷണം കഴിക്കാതെ മത്സരത്തിന്"
english_title: "Kozhikode school sports meet food worms found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388991/school-sports-meet-food-worms-found"
published_at: "2026-10-27T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0809b2fa50_1000801488.jpg"
keywords: ["school sports meet", "food safety", "worm in food"]
---

# സ്കൂൾ കായികമേളയിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴു; കുട്ടികൾ ഭക്ഷണം കഴിക്കാതെ മത്സരത്തിന്

> **Lead Summary:** കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ വിളമ്പിയ ഭക്ഷണത്തിൽ വ്യാപകമായി പുഴുക്കളെ കണ്ടെത്തിയതായി പരാതി. ചൊവ്വാഴ്ച രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടത് എന്നാണ് വിവരം. വാർത്താമാധ്യമങ്ങൾ ഇതുസംബന്ധിച്ച ചിത്രങ്ങൾ പുറത്തുവിട്ടു.

## Article Content

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ വിളമ്പിയ ഭക്ഷണത്തിൽ വ്യാപകമായി പുഴുക്കളെ കണ്ടെത്തിയതായി പരാതി. ചൊവ്വാഴ്ച രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടത് എന്നാണ് വിവരം. വാർത്താമാധ്യമങ്ങൾ ഇതുസംബന്ധിച്ച ചിത്രങ്ങൾ പുറത്തുവിട്ടു.

കുട്ടികളുടെ രക്ഷിതാക്കൾ സംഘാടകർക്ക് പരാതി നൽകി. സംഘാടകർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നും വിവരമുണ്ട്. ഫുഡ് കമ്മിറ്റിക്കാരെ വിളിച്ചെങ്കിലും ഫോണെടുക്കാൻ തയ്യാറായില്ല.

സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത്. മത്സരത്തിന് ഇറങ്ങാനിരുന്ന കുട്ടികൾക്കാണ് പുഴുവുള്ള ഭക്ഷണം നൽകിയത്. കുട്ടികൾ ഭക്ഷണം കഴിക്കാതെ മത്സരത്തിന് ഇറങ്ങേണ്ടി. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

**

English Summary: **

Worms found in food served at state school sports meet food distribution centre in Kozhikode. Worms were seen in breakfast served on Tuesday morning. Media released pictures. Parents complained to organizers. Organizers not ready to respond, food committee members not answering calls. Children who were to compete had to go for events without eating. Parents termed it unprecedented in history of school sports meet and demanded probe.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388991/school-sports-meet-food-worms-found)