---
title: "ഫോണും പണവും നഷ്ടമായെന്ന് പരാതി;മരണവീട്ടിൽ സംഘർഷം; പോലീസ് ജീപ്പിന് മുന്നിൽ കിടന്ന് പ്രതിഷേധം"
english_title: "Chirayinkeezhu death house clash protest before police jeep"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388938/death-house-clash-protest"
published_at: "2026-10-27T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae03b6c716ee_1000801265.jpg"
keywords: ["trivandrum news", "family clash", "police protest", "valiyakkada death"]
---

# ഫോണും പണവും നഷ്ടമായെന്ന് പരാതി;മരണവീട്ടിൽ സംഘർഷം; പോലീസ് ജീപ്പിന് മുന്നിൽ കിടന്ന് പ്രതിഷേധം

> **Lead Summary:** തിരുവനന്തപുരം ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം. പടനിലത്ത് കുടുംബവഴക്കിനെത്തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലടിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസിന്റെ ജീപ്പിനുമുന്നിൽ കിടന്ന് പ്രതിഷേധിച്ച് ഒരു വിഭാഗം. അക്രമികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.

## Article Content

തിരുവനന്തപുരം ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം. പടനിലത്ത് കുടുംബവഴക്കിനെത്തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലടിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസിന്റെ ജീപ്പിനുമുന്നിൽ കിടന്ന് പ്രതിഷേധിച്ച് ഒരു വിഭാഗം. അക്രമികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.

കഴിഞ്ഞദിവസം കുടിവെള്ളത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്ത വലിയകട സന്തോഷ് ജുവലറി ഉടമകളിലൊരാളായ വിനോദിന്റെ വീട്ടിലാണ് ഇയാളുടെ ഭാര്യവീട്ടുകാർ അക്രമം അഴിച്ചുവിട്ടത്.

മരണപ്പെട്ട വിനോദിന്റെ മൊബൈൽ ഫോണും രണ്ടരലക്ഷത്തോളം രൂപയും എ ടി എം കാർഡും മരണച്ചടങ്ങിനെത്തിയ ഭാര്യവീട്ടുകാർ കൈവശപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ചതിനുപിന്നാലെയാണ് അക്രമം. കഴിഞ്ഞദിവസം ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് തളർന്നുപോയ ഭാര്യ സിന്ധു കിടപ്പുമുറിയിൽ ഭർത്താവ് വിഷം കലർത്തിവച്ചിരുന്ന കുടിവെള്ളത്തിന്റെ ബാക്കി കുടിച്ചിരുന്നു. മൂത്തമകൻ മിഥുനും ഇതേ വെള്ളം കുടിച്ചതിനെ തുടർന്ന് ഇരുവരും ആശുപത്രിയിലായി.

അപകടനില തരണം ചെയ്തശേഷം വീട്ടിലെത്തി ഭർത്താവിന്റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തശേഷം അന്വേഷിച്ചപ്പോഴാണ് പണവും മൊബൈൽ ഫോണും കളവുപോയതറിഞ്ഞത് എന്നാണ് ബന്ധുക്കൾ പറയുന്നത്. കിടപ്പുമുറിയിലെ പാത്രത്തിലെ ദാഹജലത്തിൽ വിഷത്തിന്റെ സാന്നിധ്യം അറിയാതെയാണ് ഭാര്യ സിന്ധുവും മൂത്ത മകൻ മിഥുനും വെള്ളം കുടിച്ചത്.

ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുൻപ് സിന്ധുവിന്റെ അമ്മയുടെ കൈവശം വീടിന്റെ താക്കോൽ ഏൽപ്പിച്ചിരുന്നു. ഇവരുടെ കൈയിൽ നിന്നും ബന്ധു താക്കോൽ വാങ്ങി, വിനോദ് എഴുതിയ ഒരു കത്തും പണവും മൊബൈൽ ഫോണും കൈവശപ്പെടുത്തിയെന്നാണ് വിനോദിന്റെ ബന്ധുക്കളുടെ ആരോപണം. കത്ത് പോലീസിനെ ഏൽപ്പിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു.

പണം കവർന്നെന്ന ആരോപണം ചോദിക്കാനെത്തിയതായിരുന്നു സിന്ധുവിന്റെ കല്ലറയിലുള്ള കുടുംബാംഗങ്ങൾ. തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിലെത്തി വഴക്കിട്ട ഇവർ സിന്ധുവിന്റെ രണ്ട് മക്കളെയും ബന്ധുക്കളെയും ആക്രമിച്ചു. എന്നാൽ പോലീസെത്തി കല്ലറയിലുള്ള ബന്ധുക്കളെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് വിനോദിന്റെ ബന്ധുക്കൾ പറയുന്നത്.

പൊലീസ് ജീപ്പിന് മുന്നിൽ കിടന്നു പ്രതിഷേധിച്ചതിനെത്തുടർന്ന് ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു എന്നാണ് വിവരം. തുടർന്ന് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകാനെത്തിയ ചിറയിൻകീഴ് സ്വദേശികളോട് ആശുപത്രിയിൽ ചികിത്സ തേടാൻ എസ്ഐ പറഞ്ഞു. ആശുപത്രിയിൽ നിന്നും സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാതെ മനപൂർവം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. സിന്ധുവിന്റെ കല്ലറയിലുള്ള കുടുംബ ബന്ധുവായ ഒരു ഡിവൈഎസ്പിയുടെ സമ്മർദമാണ് ചിറയിൻകീഴ് പൊലീസ് കേസെടുക്കാതെ വൈകിപ്പിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

**

English Summary: **

Clash reported at death house in Chirayinkeezhu, Thiruvananthapuram. Family dispute at Padanilam led to fight between two groups, one group protested by lying in front of police jeep alleging police protecting attackers. Incident at house of Vinod, co-owner of Valiyakkada Santhosh Jewellery, who died by suicide allegedly mixing poison in drinking water. His relatives allege wife's family who came for funeral took his mobile, Rs 2.5 lakh cash and ATM card. Earlier wife Sindhu and elder son Mithun unknowingly drank same poisoned water left in bedroom and were hospitalized. After returning, they noticed money missing. When Sindhu's relatives from Kallara came to house on Monday evening, altercation and attack on Sindhu's children and relatives happened. Police allegedly delayed taking complaint, relatives allege pressure from a DySP who is family relative of Sindhu.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388938/death-house-clash-protest)