---
title: "കലക്ടറേറ്റിൽ മരപ്പട്ടി ഇന്റർനെറ്റ് കേബിൾ കടിച്ചുമുറിച്ചു; ഓഫീസ് പ്രവർത്തനം മുടങ്ങി"
english_title: "Kakkanad collectorate squirrel internet cable cut office stalled"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388900/collectorate-squirrel-internet-cable-cut"
published_at: "2026-10-27T06:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adff70796cd2_1000801076.jpg"
keywords: ["collectorate news", "internet cable cut", "minor irrigation office", "ernakulam"]
---

# കലക്ടറേറ്റിൽ മരപ്പട്ടി ഇന്റർനെറ്റ് കേബിൾ കടിച്ചുമുറിച്ചു; ഓഫീസ് പ്രവർത്തനം മുടങ്ങി

> **Lead Summary:** കാക്കനാട്:മരപ്പട്ടി ഇന്റർനെറ്റ് കേബിൾ കടിച്ചുപൊട്ടിച്ചതോടെ കലക്ടറേറ്റ് സമുച്ചയത്തിലെ മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ എൻജിനീയറുടെ ഓഫീസിന്റെ പ്രവർത്തനം സ്തംഭിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള ഓഫീസിലാണ് സംഭവം.

## Article Content

കാക്കനാട്:മരപ്പട്ടി ഇന്റർനെറ്റ് കേബിൾ കടിച്ചുപൊട്ടിച്ചതോടെ കലക്ടറേറ്റ് സമുച്ചയത്തിലെ മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ എൻജിനീയറുടെ ഓഫീസിന്റെ പ്രവർത്തനം സ്തംഭിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള ഓഫീസിലാണ് സംഭവം.

കലക്ടറേറ്റിലെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ സീലിങ്ങിന് മുകളിലൂടെ പതിവായി മരപ്പട്ടി ഓടിനടക്കുന്ന ഭാഗത്താണ് ഇന്റർനെറ്റ് കേബിൾ കണക്ഷൻ വിച്ഛേദിക്കപ്പെട്ടത് എന്നാണ്.

ഇ-ഓഫീസ് സംവിധാനം വഴി മാത്രമാണ് ഫയലുകൾ നീങ്ങുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റർനെറ്റ് നിലച്ചതോടെ ജീവനക്കാർക്ക് ജോലി ചെയ്യാനായില്ല. രാവിലെമുതൽ വൈകിട്ടുവരെ ഓഫീസ് പ്രവർത്തിച്ചെങ്കിലും ഫയൽ നീക്കം മുടങ്ങി. തകരാർ പരിഹരിക്കാൻ ബിഎസ്എൻഎൽ അധികൃതരെ അറിയിച്ചെങ്കിലും കണക്ഷൻ പുനഃസ്ഥാപിച്ചിട്ടില്ല.

**

English Summary:**

Work at Minor Irrigation Central Circle Engineer's office in Kakkanad Collectorate complex stalled after a squirrel bit and cut internet cable. The office, which handles Palakkad, Thrissur, Ernakulam and Idukki districts, is on third floor of collectorate. Cable passing above ceiling where squirrel frequently moves got disconnected. Since files move only through e-office system, employees could not work. Though office functioned from morning to evening, file movement was disrupted. BSNL authorities were informed but connection not restored yet.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388900/collectorate-squirrel-internet-cable-cut)