---
title: "മോട്ടോർ വാഹനവകുപ്പിൻ്റെ പേരിൽ വാട്‌സാപ് ലിങ്ക് വഴി തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് നഷ്‌ടമായത് 19000 രൂപ"
english_title: "Kakkanad MVD whatsapp link fraud 19000 lost"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388898/-mvd-whatsapp-link-fraud"
published_at: "2026-10-27T06:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adff50404167_1000801069.jpg"
keywords: ["mvd", "whatsapp link fraud", "challan fraud", "motor vehicle department"]
---

# മോട്ടോർ വാഹനവകുപ്പിൻ്റെ പേരിൽ വാട്‌സാപ് ലിങ്ക് വഴി തട്ടിപ്പ്; എറണാകുളം സ്വദേശിക്ക് നഷ്‌ടമായത് 19000 രൂപ

> **Lead Summary:** കാക്കനാട്: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ വാട്‌സാപ് ലിങ്ക് വഴി പണം തട്ടുന്നതായി പരാതി. കഴിഞ്ഞദിവസം എറണാകുളം സ്വദേശിക്ക് 19,000 രൂപ നഷ്ടമായി.

## Article Content

കാക്കനാട്: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ വാട്‌സാപ് ലിങ്ക് വഴി പണം തട്ടുന്നതായി പരാതി. കഴിഞ്ഞദിവസം എറണാകുളം സ്വദേശിക്ക് 19,000 രൂപ നഷ്ടമായി.

വാഹനത്തിലെ പത്ത് ചെലാനുകൾ തീർക്കാനായി ഉടമയ്ക്ക് ലഭിച്ച വാട്‌സാപ് ലിങ്ക് വഴി പണമടച്ചെങ്കിലും ഏഴെണ്ണം മാത്രമാണ് തീർപ്പായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പത്ത് ചെലാനുകൾക്കായി 10,000 രൂപ മതിയെന്നിരിക്കെയാണ് 19,000 രൂപ ഈടാക്കിയത്.

എറണാകുളം എൻഫോഴ്‌സ്മെന്റ് ആർടി ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത് എന്നാണ് വിവരം. തുടർന്ന് ഉടമ അധികൃതരെ സമീപിക്കുകയായിരുന്നു.

എംവിഡി അയക്കുന്ന ചെലാൻ പരിവാഹൻ വെബ്സൈറ്റ് വഴിയോ ആർടി ഓഫീസിൽ നേരിട്ടെത്തിയോ പിഴ അടയ്ക്കാം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനായി സർവീസ് ചാർജ് നൽകേണ്ടതില്ല എന്നും അറിയിച്ചു. എംവിഡി ചെലാൻ അറിയിപ്പുകൾ വാട്‌സാപ്പിലൂടെ അയയ്ക്കാറില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ ലിങ്കുകൾ തുറന്ന് പണമടയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി.

**

English Summary: **

Fraud in name of Motor Vehicle Department through WhatsApp link reported in Kakkanad. An Ernakulam native lost Rs 19000 after paying through link received on WhatsApp to clear 10 challans. Only 7 were cleared though Rs 10000 was enough for 10. Fraud came to light when owner reached Ernakulam Enforcement RTO. Authorities clarified MVD does not send challan notices via WhatsApp, payment should be done only via Parivahan website or directly at RTO office, no service charge needed, warned not to open fake links.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388898/-mvd-whatsapp-link-fraud)