---
title: "തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്"
english_title: "Pallichal wall collapse 4 MGNREGS workers injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388831/wall-collapse-mgnregs-workers-injured"
published_at: "2026-10-26T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf282267fc5_1000800415.jpg"
keywords: ["wall collapse", "mgnregs workers injured", "medical college"]
---

# തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്

> **Lead Summary:** പള്ളിച്ചലിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം നടന്നത്.

## Article Content

പള്ളിച്ചലിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം നടന്നത്.

തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്. പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

**

English Summary**:

Four MGNREGS workers were injured when a wall collapsed at Ayanimootil near Vedivachankovil in Pallichal, Thiruvananthapuram. The injured are Sasi, Madhusoodanan, Murugan and Sunitha from Pallichal panchayat. They were engaged in MGNREGS work when wall fell. All four were immediately admitted to Thiruvananthapuram Medical College Hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388831/wall-collapse-mgnregs-workers-injured)