---
title: "പോലീസ് ജീപ്പ് കണ്ട് ഭയന്നോടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു"
english_title: "Anchuthengu police jeep bike accident youth dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388818/police-jeep-bike-accident-youth-dead"
published_at: "2026-10-26T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf1adf8213d_1000800312.jpg"
keywords: ["bike accident", "police jeep accident", "death", "kadakkavur"]
---

# പോലീസ് ജീപ്പ് കണ്ട് ഭയന്നോടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു

> **Lead Summary:** തിരുവനന്തപുരം അഞ്ചുതെങ്ങിൽ പോലീസ് ജീപ്പ് കണ്ട് ഭയന്ന് ഇരുചക്രവാഹനം വേഗത്തിൽ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ സ്വദേശി വിജേഷ് എന്ന ഉണ്ണി ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം അഞ്ചുതെങ്ങിൽ പോലീസ് ജീപ്പ് കണ്ട് ഭയന്ന് ഇരുചക്രവാഹനം വേഗത്തിൽ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ സ്വദേശി വിജേഷ് എന്ന ഉണ്ണി ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. കടയ്ക്കാവൂർ വിളയിൽമൂലയിൽ വെച്ച് പോലീസ് ജീപ്പ് കണ്ടതോടെ ബൈക്കിന്റെ വേഗം കൂട്ടിയ യുവാക്കൾക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കൈവരിയില്ലാത്ത ഭാഗത്തുകൂടി ഇരുചക്രവാഹനം താഴേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ വിജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ മറ്റ് രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വിജേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാപിതാക്കൾ: ബിന്ദു, സച്ചി. സഹോദരങ്ങൾ: സനൽ, ഗ്രീഷ്മ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

**

English Summary: **

A youth died in a bike accident at Anchuthengu in Thiruvananthapuram after allegedly speeding on seeing a police jeep. The deceased is Vijesh alias Unni (30) from Kidangil, Anchuthengu. The accident occurred early morning at Vilayilmoola, Kadakkavur, when the bike lost control and fell down through a portion without railing. Two other Anchuthengu natives were injured, one under treatment at Thiruvananthapuram Medical College. The body is kept at Medical College Hospital and will be handed over after postmortem.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388818/police-jeep-bike-accident-youth-dead)