---
title: "റോഡരികിലൂടെ നടന്നുപോയ സഹോദരങ്ങൾക്ക് നേരെ വാഹനം പാഞ്ഞുകയറി ; പതിനൊന്നുകാരിക്ക് ദാരുണാന്ത്യം"
english_title: "Mananthavady school girl died car hits siblings"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388621/school-girl-died-vehicle-hits-siblings"
published_at: "2026-10-25T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add6e5ed5996_1000798470.jpg"
keywords: ["accident", "school girl died", "cctv visuals", "Wayanad"]
---

# റോഡരികിലൂടെ നടന്നുപോയ സഹോദരങ്ങൾക്ക് നേരെ വാഹനം പാഞ്ഞുകയറി ; പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** മാനന്തവാടിയിൽ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർത്ഥിനി വാഹനം ഇടിച്ചുതെറിപ്പിച്ച് മരിച്ചതായി റിപ്പോർട്ട്.

## Article Content

മാനന്തവാടിയിൽ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർത്ഥിനി വാഹനം ഇടിച്ചുതെറിപ്പിച്ച് മരിച്ചതായി റിപ്പോർട്ട്.

മാനന്തവാടി - കല്ലോടി റോഡിൽ രണ്ടേനാലിൽ വച്ചാണ് അപകടം നടന്നത് എന്നാണ് വിവരം. പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിവ.

വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത് എന്നാണ് വിവരം. രണ്ടേനാലിൽ ട്യൂഷന് പോകുകയായിരുന്നു കുട്ടികൾ. ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പമാണ് ദിവ ട്യൂഷന് പോയത്. ഈ സമയത്ത് കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് വന്ന വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് കയറി കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. അമിതവേഗത്തിലെത്തിയ വാഹനം കുട്ടികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.

വാഹനം എതിരെ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷമാണ് മുന്നോട്ടുപോയത് എന്നാണ് വിവരം. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ ഇടതുവശത്തുകൂടി പോകേണ്ട വാഹനം തെറ്റായ ദിശയിൽ വന്ന് അപകടമുണ്ടാക്കിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് വിവരം. ദിവയുടെ കൂടെയുണ്ടായിരുന്ന സഹോദരൻ ഡെറിക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ എതിരെ വന്ന സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

**

English Summary:**

An 11-year-old schoolgirl Divya Rajesh died after being hit by a vehicle that came from the wrong direction at Randenal on Mananthavady-Kallody road. Divya, a Class 6 student of St. Patrick's School, Mananthavady, was walking to tuition with her 7-year-old brother Derik when a speeding vehicle lost control and hit them from behind around 4.30 pm. CCTV visuals of the accident have emerged. Divya was taken to Mananthavady Medical College and later to a private hospital in Meppadi but could not be saved. Her brother escaped with minor injuries. Scooter riders coming from opposite direction also sustained injuries.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388621/school-girl-died-vehicle-hits-siblings)