---
title: "മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ മരുമകൻ കുത്തിക്കൊന്നു"
english_title: "Alappuzha Nooranad mother murdered son-in-law stabbed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388581/mother-murdered-son-in-law-arrested"
published_at: "2026-10-24T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcba5d491ac_1000798168.jpg"
keywords: ["nooranad murder", "charummood", "jayakumari murder", "joji joseph arrested", "nooranad police"]
---

# മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ മരുമകൻ കുത്തിക്കൊന്നു

> **Lead Summary:** ചാരുംമൂട്: മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ മരുമകൻ കുത്തിക്കൊന്നു.

## Article Content

ചാരുംമൂട്: മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ മരുമകൻ കുത്തിക്കൊന്നു.

ആലപ്പുഴ നൂറനാട് ഇടക്കുന്നം നെല്ലുവിളയിൽ ജയകുമാരി (45) ആണ് മരിച്ചത് എന്നാണ് വിവരം. സംഭവത്തിൽ ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) പൊലീസ് പിടിയിലായി.

ശനി പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം എന്നാണ് വിവരം. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. കുട്ടിയെ കാണണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രതി, വാതിൽ തുറന്നയുടനെ അർച്ചനയെ ആക്രമിക്കാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ച ജയകുമാരിയെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കരച്ചിൽകേട്ടെത്തിയ നാട്ടുകാർ ജയകുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് വിവരം. കൊലപാതകത്തെ തുടർന്ന് രക്ഷപ്പെട്ട പ്രതിയെ ആലപ്പുഴയിൽനിന്നാണ് പൊലീസ് പിടികൂടിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.

ജോജിയുടെ ഉപദ്രവത്തെ തുടർന്ന് അർച്ചന നൂറനാട്ടെ സ്വന്തം വീട്ടിലായിരുന്നു താമസം എന്നാണ് വിവരം. ജോജിയുടെ മർദനത്തിൽ പരിക്കേറ്റ അർച്ചന കഴിഞ്ഞ മാസം നൂറനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ അർച്ചനയുടെ വീട്ടിലെത്തിയ ജോജി വീണ്ടും മർദിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പിതാവ് ജയകുമാറിനെയും ആക്രമിക്കുകയും ചെയ്തു.

തുടർന്ന് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ അർച്ചനയെ കൗൺസിലിങ് നടത്തിയ ശേഷം ജോജിക്കൊപ്പം പൊലീസ് പറഞ്ഞുവിട്ടു. പിന്നെയും മർദനം തുടർന്നതോടെ 19ന് പൊലീസിന് വീണ്ടും അർച്ചന പരാതി നൽകി. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതോടെ ജോജി ഫോണിലൂടെ ഭീഷണിയും തുടർന്നു. ഈ വിവരവും പൊലീസിനോട് പറഞ്ഞെങ്കിലും എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അവഗണിച്ചു എന്നാണ് ആരോപണം.

ക്ഷേത്രത്തിൽ താത്കാലിക ശുചീകരണ തൊഴിലാളിയാണ് ജയകുമാറിന്റെ ഭർത്താവ്. ഇദ്ദേഹം പുലർച്ചെ ജോലിക്ക് പോകുന്ന സമയത്ത് പ്രതി ജോജി വീട്ടിലെത്തി ആക്രമിക്കുമെന്ന് പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ ഇതും പൊലീസ് മുഖവിലയ്ക്കെടുത്തില്ല എന്നും ആരോപണമുണ്ട്.

**

English Summary: **

A 45-year-old woman Jayakumari was allegedly stabbed to death by her son-in-law Joji Joseph (30) at Idakunnam Nelluvila, Nooranad, Alappuzha in the early hours of Saturday around 5 am. Police said Joji came to see his child and tried to attack his wife Archana, and when her mother Jayakumari intervened, he stabbed her. Locals rushed her to hospital but she died. The accused fled and was later arrested from Alappuzha. Archana had been living at her parental home due to alleged domestic violence and had filed complaints at Nooranad police earlier. Family alleges police failed to act on repeated complaints and threats despite being informed.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388581/mother-murdered-son-in-law-arrested)