---
title: "വൃദ്ധദമ്പതികളെ അയൽവാസി വാക്കത്തി കൊണ്ട് വെട്ടി"
english_title: "Angamaly Manjapra old couple attacked with machete by neighbour"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388495/old-couple-attacked-neighbour-arrested"
published_at: "2026-10-24T11:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4b80f1c30_1000797626.jpg"
keywords: ["old couple attacked", "kalady police", "angamaly taluk hospital"]
---

# വൃദ്ധദമ്പതികളെ അയൽവാസി വാക്കത്തി കൊണ്ട് വെട്ടി

> **Lead Summary:** അങ്കമാലി: മഞ്ഞപ്ര പൊയ്തുരുത്തിൽ വൃദ്ധദമ്പതികളെ അയൽവാസി വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്.

## Article Content

അങ്കമാലി: മഞ്ഞപ്ര പൊയ്തുരുത്തിൽ വൃദ്ധദമ്പതികളെ അയൽവാസി വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്.

കോഴിപ്പാടൻ ഉതുപ്പ് (88), അന്നമ്മ (86) ദമ്പതികൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അയൽവാസി കണ്ണമ്പുഴ ജോസിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളി രാവിലെ 10.30 ഓടെയായിരുന്നു സംഭവമെന്നാണ് വിവരം. ഉതുപ്പിന്റെ വീട്ടിൽനിന്ന് കൃഷിക്ക് മരുന്ന് തളിക്കുന്ന ഉപകരണം മോഷണംപോയിരുന്നു. ഈ ഉപകരണം ജോസിന്റെ കൈയിൽകണ്ട് ഉതുപ്പ് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പരിക്കേറ്റവരെ അങ്കമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ജോസ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

**

English Summary: **

An elderly couple, Kozhippadan Uthup (88) and Annamma (86), was allegedly attacked with a machete by their neighbour Kannambuzha Jose at Poithuruth, Manjapra, Angamaly on Friday around 10:30 am. Both sustained head injuries and were admitted to Angamaly Taluk Hospital. Kalady police have taken the accused into custody. Police said the attack followed a dispute over a stolen agricultural sprayer that Uthup spotted with Jose. The accused is reportedly involved in multiple theft cases and had recently been released from jail.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388495/old-couple-attacked-neighbour-arrested)