---
title: "ക്ലാസിൽ എഴുന്നേൽപ്പിച്ച് ജാതി പറയിപ്പിച്ചു, ബീഫിന്റെ പേരിൽ അധിക്ഷേപിച്ചു: 16കാരന്റെ ആത്മഹത്യയിൽ അധ്യാപകൻ പിടിയിൽ"
english_title: "Coimbatore 16-year-old Dalit student suicide caste beef insult teacher arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388311/student-forced-reveal-caste-beef-insult-suicide-teacher"
published_at: "2026-10-23T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaf71c60c4f_1000796531.jpg"
keywords: ["suicide", "caste insult in classroom", "beef remark suicide", "dalit student harassment", "arrested"]
---

# ക്ലാസിൽ എഴുന്നേൽപ്പിച്ച് ജാതി പറയിപ്പിച്ചു, ബീഫിന്റെ പേരിൽ അധിക്ഷേപിച്ചു: 16കാരന്റെ ആത്മഹത്യയിൽ അധ്യാപകൻ പിടിയിൽ

> **Lead Summary:** കോയമ്പത്തൂർ: ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധിക്ഷേപത്തിനിരയായതിൽ മനംനൊന്ത് ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ പിടിയിൽ.

## Article Content

കോയമ്പത്തൂർ: ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധിക്ഷേപത്തിനിരയായതിൽ മനംനൊന്ത് ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ പിടിയിൽ.

കോയമ്പത്തൂരിലെ എയ്ഡഡ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ എ അഖിലൻ (16) ആണ് കഴിഞ്ഞദിവസം മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ ക്ലാസ് ടീച്ചറായ വിജയകുമാറിനെ പീലമേട് പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാനാധ്യാപകൻ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.

പൂജാ അവധി കഴിഞ്ഞ് സ്‌കൂൾ തുറന്ന ദിവസമാണ് അഖിലനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. രണ്ട് മാസം മുൻപ് സ്കൂളിൽ ദളിത് വിദ്യാർഥികളുടെ സ്റ്റൈപൻഡുമായി ബന്ധപ്പെട്ട് ആരൊക്കെയാണ് ദളിത് വിദ്യാർഥികൾ എന്നുചോദിച്ച് എഴുന്നേൽപിച്ചു നിർത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിനുശേഷം അഖിലൻ വലിയ ജാതി അധിക്ഷേപം നേരിട്ടതായും റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് ബീഫ് കഴിക്കുന്നവർ ക്ലാസിൽ എഴുന്നേറ്റ് നിൽക്കാൻ വിജയകുമാർ ആവശ്യപ്പെട്ടിരുന്നതായും വിജയകുമാറും ചില സഹപാഠികളും അഖിലനെ വലിയ രീതിയിൽ ആക്ഷേപിച്ചിരുന്നതായും മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിജയകുമാറിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന പ്രധാനാധ്യാപകൻ അരുണിനെയും അറസ്റ്റ് ചെയ്യണമെന്ന് അഖിലന്റെ കുടുംബം ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

**

English Summary:**

Teacher Vijayakumar arrested after 16-year-old Dalit student Akhilan died by suicide in Coimbatore allegedly after being forced to reveal caste in class for stipend and insulted for eating beef. Incident led to continuous caste abuse from classmates. Peelamedu police booked class teacher, headmaster Arunkumar and two students for abetment of suicide.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388311/student-forced-reveal-caste-beef-insult-suicide-teacher)