---
title: "പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു; അമ്മയ്ക്കും മകനും പരിക്ക്"
english_title: "Ottapalam Kadambur firecracker explosion house collapsed mother son injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/388213/firecracker-blast-house-collapsed-mother-son-injured"
published_at: "2026-10-22T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9eb41161c5_1000795457.png"
keywords: ["blast", "firecracker explosion", "house collapse", "accident"]
---

# പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു; അമ്മയ്ക്കും മകനും പരിക്ക്

> **Lead Summary:** പാലക്കാട്: ഒറ്റപ്പാലം കടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നതായി റിപ്പോർട്ട്. അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റെന്നാണ് വിവരം. മാണിക്കാംപാറ സ്വദേശികളായ ജാനകി , മകൻ ഷാജേഷ് എന്നിവർക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.

## Article Content

പാലക്കാട്: ഒറ്റപ്പാലം കടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നതായി റിപ്പോർട്ട്. അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റെന്നാണ് വിവരം. മാണിക്കാംപാറ സ്വദേശികളായ ജാനകി , മകൻ ഷാജേഷ് എന്നിവർക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നതെന്നാണ് വിവരം. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പരിക്കേറ്റവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നതായും സമീപത്തുള്ള വീടുകളുടെ ജനലുകളും തകർന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

**

English Summary**:

Firecracker stock exploded and house collapsed at Kadambur in Ottapalam. Mother and son injured. Injured are Janaki (60) and her son Shajesh (35), natives of Manikampara. Incident occurred early morning on Thursday. The accident happened when olappadakkam stored inside house exploded. Injured admitted to Ottapalam Taluk Hospital, injuries not serious. House completely destroyed, windows of nearby houses also damaged. Police started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/388213/firecracker-blast-house-collapsed-mother-son-injured)