---
title: "എറണാകുളത്ത് പൊലീസുകാര്‍ക്ക് കുത്തേറ്റു; മൂന്ന് പേര്‍ കസ്റ്റഡിയില്‍"
english_title: "Njarackal police station two cops stabbed SI Jithin Ragesh"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387967/police-station-si-jithin-constable-ragesh-stabbed-ernakulam"
published_at: "2026-10-21T05:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8042f08196_1000765851.jpg"
keywords: ["police attack", "stabbed", "police", "crime"]
---

# എറണാകുളത്ത് പൊലീസുകാര്‍ക്ക് കുത്തേറ്റു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

> **Lead Summary:** കൊച്ചി: എറണാകുളം ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റതായി റിപ്പോർട്ട്. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

## Article Content

കൊച്ചി: എറണാകുളം ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റതായി റിപ്പോർട്ട്. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നിരുന്നതായും വിവരമുണ്ട്. തുടർന്ന് അന്വേഷണത്തിനായി പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് പ്രതികൾ കൂട്ടമായെത്തി ആക്രമിച്ചത്.

സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. ഇവരുടെ പരിക്കിന്റെ വിവരങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ ഞാറക്കൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

**

English Summary: **

Two policemen were stabbed at Njarackal police station in Ernakulam, Kochi. Injured are SI Jithin and Constable Ragesh. According to report, attack was led by murder case accused Munna. Police team went for inquiry after receiving a phone call regarding an assault case, and accused group attacked them. Three persons have been taken into custody in connection with the incident. Injured cops were admitted to hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387967/police-station-si-jithin-constable-ragesh-stabbed-ernakulam)