---
title: "കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "KSRTC bus hits scooter youth dies Maruthamkuzhy Trivandrum"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387793/ksrtc-bus-accident-youth-dead"
published_at: "2026-10-19T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad627d52c187_1000405407.png"
keywords: ["accident", "ksrtc bus accident", "accident", "youth death"]
---

# കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

മലയൻകീഴ് സ്വദേശി മിലിത് (25) ആണ് മരിച്ചതെന്നാണ് വിവരം. മരുതുംകുഴി ജംങ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറയുന്നു.

മിലിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശാസ്തമംഗലം ഭാഗത്ത് നിന്ന് വൺവേയിലൂടെ വരുമ്പോഴാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ മിലിത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതാണ്.

അപകടം നടന്ന ഉടൻ തന്നെ മിലിത്തിനെ ആശുപത്രിയിലെത്തിച്ചതായും വിവരമുണ്ട്. എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. അപകടത്തിന് കാരണമായ സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്നാണ് പോലീസ് നൽകുന്ന വിവരം.

English Summary: A youth died after a KSRTC bus hit his scooter at Maruthamkuzhy junction in Thiruvananthapuram. Deceased is Milith (25) from Malayinkeezhu. According to report, he was coming from Sasthamangalam side through one-way when the accident occurred. He fell from scooter and bus ran over him. He was rushed to hospital but could not be saved. Police have started investigation. CCTV footage of the accident is not yet available.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387793/ksrtc-bus-accident-youth-dead)