---
title: "കളിക്കുന്നതിനിടെ കാൽതെറ്റിവീണ കുട്ടിയുടെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി"
english_title: "Surat child iron rod pierces mouth surgery removes Patan village"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387768/child-iron-rod-mouth-surgery-patan-ved-village"
published_at: "2026-10-19T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5f0967d1bf_1000791231.png"
keywords: ["gujarat child accident", "iron rod pierced surgery", "patan ved village", "radhanpur hospital"]
---

# കളിക്കുന്നതിനിടെ കാൽതെറ്റിവീണ കുട്ടിയുടെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി

> **Lead Summary:** കളിക്കുന്നതിനിടെ കാൽതെറ്റിവീണ കുട്ടിയുടെ വായിൽ തുളച്ചുകയറിയ ഇരുമ്പുദണ്ഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി റിപ്പോർട്ട്. ഗുജറാത്തിലെ പടാൻ ജില്ലയിലെ വേദ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം.

## Article Content

കളിക്കുന്നതിനിടെ കാൽതെറ്റിവീണ കുട്ടിയുടെ വായിൽ തുളച്ചുകയറിയ ഇരുമ്പുദണ്ഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി റിപ്പോർട്ട്. ഗുജറാത്തിലെ പടാൻ ജില്ലയിലെ വേദ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം.

കളിക്കുന്നതിനിടെ കാൽവഴുതി വീണ ബാലന്റെ വായിലൂടെ ഇരുമ്പുദണ്ഡ് തുളച്ചുകയറുകയായിരുന്നു.

ഉടനടി കുട്ടിയെ രാധൻപൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. പരിശോധനയിൽ ഇരുമ്പുദണ്ഡ് കുട്ടിയുടെ പല്ലിനും താടിയെല്ലിനും സമീപത്തായി തറച്ചുനിൽക്കുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇരുമ്പുദണ്ഡ് പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

കുട്ടിയുടെ താടിയെല്ലിനും മറ്റും കേടുപാടുകൾ സംഭവിക്കാതെ 40 മിനിറ്റോളം നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇരുമ്പുദണ്ഡ് പുറത്തെടുത്തതായാണ് വിവരം. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

English Summary:

An iron rod that pierced a child's mouth after slipping while playing was removed through surgery. Incident happened in Ved village, Patan district, Gujarat. The boy slipped and fell while playing, causing the iron rod to pierce through his mouth. He was immediately admitted to Radhanpur Government Hospital. Examination found the rod lodged near teeth and jawbone. In a complex 40-minute surgery, doctors removed the rod without damaging jawbone. Doctors said child's health condition has improved.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387768/child-iron-rod-mouth-surgery-patan-ved-village)