---
title: "ചാമ്പ്യൻസ് ബോട്ട് ലീഗ് കഴിഞ്ഞ് മടങ്ങിയ ബോട്ട് പിറവം പുഴയിൽ മുങ്ങി"
english_title: "Champions Boat League return boat capsizes in Piravom river no injuries"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387738/champions-boat-league-return-boat-capsize-piravom-puzha"
published_at: "2026-10-19T13:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5c7826fe8c_1000791112.jpg"
keywords: ["piravom boat accident", "piravom puzha boat capsized", "champions boat league", "vallamkali boat accident"]
---

# ചാമ്പ്യൻസ് ബോട്ട് ലീഗ് കഴിഞ്ഞ് മടങ്ങിയ ബോട്ട് പിറവം പുഴയിൽ മുങ്ങി

> **Lead Summary:** ചാമ്പ്യൻസ് ബോട്ട് ലീഗ് കഴിഞ്ഞ് മടങ്ങിയ ബോട്ട് പിറവം പുഴയിൽ മുങ്ങിയതായി റിപ്പോർട്ട്. വള്ളംകളി കഴിഞ്ഞ് മടങ്ങിയവരുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം.

## Article Content

ചാമ്പ്യൻസ് ബോട്ട് ലീഗ് കഴിഞ്ഞ് മടങ്ങിയ ബോട്ട് പിറവം പുഴയിൽ മുങ്ങിയതായി റിപ്പോർട്ട്. വള്ളംകളി കഴിഞ്ഞ് മടങ്ങിയവരുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം.

കോട്ടയം ജില്ലയിൽ നിന്നുള്ള വള്ളംകളി പ്രേമികളാണ് ബോട്ടിൽ എത്തിയതെന്നാണ് വിവരം. ചാമ്പ്യൻസ് ബോട്ട് ലീഗ് കണ്ട് തിരിച്ചു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. വൻ അപകടം ഒഴിവായതായും റിപ്പോർട്ടിൽ പറയുന്നു. മറിഞ്ഞ ബോട്ട് കെട്ടിവലിച്ച് എക്സൈസ് കടവിൽ എത്തിച്ച് ഉയർത്തുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും വിവരമുണ്ട്.

**

English Summary:**

A boat returning after Champions Boat League capsized in Piravom river. Incident happened around 7:30 pm yesterday. The boat carried vallamkali enthusiasts from Kottayam district. No injuries reported, major accident averted. Attempts to pull the overturned boat to Excise Kadavu and lift it failed.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387738/champions-boat-league-return-boat-capsize-piravom-puzha)