---
title: "നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല"
english_title: "Nedumbassery accident main accused Suhail Sajeev bail rejected"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387513/accident-bail-plea-rejected-suhail-sajeev-angamaly-court"
published_at: "2026-10-17T17:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad18d8950abb_mini-cooper-crash-bail-plea-today.jpg"
keywords: ["suhail sajeev bail rejected", "angamaly magistrate court", "vip road accident case"]
---

# നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല

> **Lead Summary:** നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതായി റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയതെന്നാണ് വിവരം. ജാമ്യാപേക്ഷയിന്മേലുള്ള വാദം ഇന്നലെ പൂർത്തിയായിരുന്നു.

## Article Content

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതായി റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയതെന്നാണ് വിവരം. ജാമ്യാപേക്ഷയിന്മേലുള്ള വാദം ഇന്നലെ പൂർത്തിയായിരുന്നു.

കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ച പ്രധാന വാദമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. മൊഴി നൽകിയ പ്രിയാദ് എങ്ങനെ സംഭവസ്ഥലത്ത് എത്തി, പ്രാഥമിക മൊഴി നൽകാൻ അയാൾക്ക് എങ്ങനെ കഴിഞ്ഞു, സംഭവം നേരിട്ട് കണ്ടതിന് തെളിവുണ്ടോ എന്നീ ചോദ്യങ്ങളും പ്രതിഭാഗം ഉന്നയിച്ചതായി പറയുന്നു. നരഹത്യ ചുമത്താൻ എന്ത് കുറ്റമാണ് ഉണ്ടായതെന്നും വാഹനം അമിതവേഗത്തിലായിരുന്നു എന്നതിന് തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചതായാണ് വിവരം.

കഴിഞ്ഞ ഒരാഴ്ചയായി വലിയ ചർച്ചയായ മറ്റൊരു വാർത്തയെ മറയ്ക്കാനാണ് ഈ അപകടം വലിയ വാർത്തയാക്കിയതെന്നും അതിനാൽ ഇതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മൂന്നുപേർ ഒരുമിച്ച് സഞ്ചരിച്ചതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെ കോടതി ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. മൂന്നുപേർ സഞ്ചരിച്ചതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചുവെന്നാണ് വിവരം. നിയമലംഘനം നടത്തിയെന്ന് പ്രതിഭാഗം പറഞ്ഞപ്പോൾ, അവർ മരിച്ചുപോയില്ലേ, ഇനി എന്ത് നടപടി എടുക്കാനാകുമെന്നും കോടതി ചോദിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിൽ മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

**

English Summary: **

The Angamaly Magistrate Court has rejected the bail plea of Suhail Sajeev, the main accused in the Nedumbassery accident case that killed three teenagers. Bail pleas of all four accused were rejected. The defence argued conspiracy, questioned the witness Priyad's presence, and claimed no proof of overspeeding or culpable homicide. The court reportedly questioned the defence's argument that three persons travelling together caused the accident.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387513/accident-bail-plea-rejected-suhail-sajeev-angamaly-court)