---
title: "ലോറികൾക്കിടയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "Valanchery Road Accident Couple Dies Scooter Lorry Collision Vattappara Viaduct NH66"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387483/accident-couple-dies-scooter-lorry-collision-vattappara-bypass"
published_at: "2026-10-17T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad32ce84520c_1000788355.jpg"
keywords: ["bypass accident", "NH66 accident", "kuttippuram couple died"]
---

# ലോറികൾക്കിടയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** വളാഞ്ചേരി: വാഹനാപകടത്തിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ മരിച്ചു. ദേശീയപാത 66-ലെ വട്ടപ്പാറ വയഡക്റ്റ് ബൈപാസിൽ വെള്ളിയാഴ്‌ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.

## Article Content

വളാഞ്ചേരി: വാഹനാപകടത്തിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ മരിച്ചു. ദേശീയപാത 66-ലെ വട്ടപ്പാറ വയഡക്റ്റ് ബൈപാസിൽ വെള്ളിയാഴ്‌ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.

കുറ്റിപ്പുറം പേരശന്നൂർ ആന്ത്രവളപ്പിൽ സ്വദേശിയായ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അരമണിക്കൂറോളം സമയം മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് പുറത്തെടുക്കാൻ സാധിക്കാത്തവിധം കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.

കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗതയിലെത്തിയ ലോറി വന്നിടിക്കുകയായിരുന്നു.

അഫ്‌സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും, സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

**

English Summary: **

A couple riding a scooter died in a road accident at Vattappara Viaduct Bypass on National Highway 66 in Valanchery around 11:30 pm on Friday. The deceased are Afsal (37) and his wife Sabira, natives of Anthravalappil, Perassannur, Kuttippuram. Eyewitnesses said the bodies were stuck at the spot and could not be retrieved for about half an hour. The couple was returning home after visiting a relative admitted with fever in a private hospital in Kottakkal. A speeding lorry heading towards Kuttippuram hit their scooter. The bodies have been shifted to Kuttippuram Taluk Hospital and a private hospital at Nadakkav in Valanchery. Police have registered a case.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387483/accident-couple-dies-scooter-lorry-collision-vattappara-bypass)