---
title: "ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Chungath Highway Oxygen Cylinder Fell From Lorry Bike Rider Died Taliparamba KSEB Staff Sreejith"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387474/oxygen-cylinder-lorry-fall-bike-rider-died-kseb-sreejith"
published_at: "2026-10-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad321ea81c4a_1000788210.jpg"
keywords: ["accident", "oxygen cylinder accident", "bike accident", "kseb staff died"]
---

# ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** തളിപ്പറമ്പ്: ദേശീയപാത ചുങ്കത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

## Article Content

തളിപ്പറമ്പ്: ദേശീയപാത ചുങ്കത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ. ശ്രീജിത്താണ് (48) മരിച്ചത്. തളിപ്പറമ്പിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്കാണ് ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണത്. ഗുരുതരമായി പരുക്കേറ്റയാളെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.

**

English Summary: **

In a tragic accident at Chungath on the national highway, a bike rider died after an oxygen cylinder fell from a moving lorry onto him. The deceased is K. Sreejith (48), a KSEB employee from near Chiraykal Puzhathi Someshwari Temple and a native of Taliparamba. The accident occurred around 9:30 pm on Friday while he was returning home from work in Taliparamba. The oxygen cylinder fell from the lorry directly onto the biker. Though he was rushed to a private hospital in Pappinissery with serious injuries, he died. Valapattanam police have taken the lorry into custody.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387474/oxygen-cylinder-lorry-fall-bike-rider-died-kseb-sreejith)