---
title: "ടെർമിനൽ റോഡിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞു"
english_title: "Kalamassery Eloor Container Terminal Road Container Lorry Overturned Accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387446/container-terminal-road-lorry-overturned"
published_at: "2026-10-17T10:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad300e79ae16_1000787989.jpg"
keywords: ["lorry accident", "eloor container terminal road", "container lorry overturned"]
---

# ടെർമിനൽ റോഡിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞു

> **Lead Summary:** കളമശേരി: ഏലൂർ കണ്ടെയ്‌നർ ടെർമിനൽ റോഡിൽ ലോഡുമായിവന്ന കണ്ടെയ്‌നർ ലോറി മറിഞ്ഞു.

## Article Content

കളമശേരി: ഏലൂർ കണ്ടെയ്‌നർ ടെർമിനൽ റോഡിൽ ലോഡുമായിവന്ന കണ്ടെയ്‌നർ ലോറി മറിഞ്ഞു.

കണ്ടെയ്‌നർ റോഡിൽനിന്ന് മഞ്ഞുമ്മൽ ഭാഗത്തേക്ക് തിരിയുന്നതിനുസമീപമാണ് ലോറി തലകീഴായി മറിഞ്ഞത്.

വെള്ളി പുലർച്ചെ ഒന്നോടെയാണ് ലോറി മറിഞ്ഞത്. രാത്രിയോടെ ലോഡ് അയച്ച കമ്പനിയിൽനിന്ന് നിർദേശം കിട്ടുന്ന മുറയ്ക്ക് ക്രെയിൻ എത്തിച്ച് ലോറി നിവർത്തുമെന്ന് ഏലൂർ പൊലീസ് പറഞ്ഞു.

മുമ്പും ഇതേ സ്ഥലത്ത് ചോക്ലേറ്റുമായി വന്ന ലോറി മറിഞ്ഞിരുന്നു.

**

*English Summary: ***

A container lorry carrying load overturned on the Eloor Container Terminal Road in Kalamassery. The lorry toppled near the turn towards Manjummal from Container Road. The accident occurred around 1 am on Friday. Eloor police said the lorry will be righted with a crane after getting instructions from the company that sent the load. A similar accident involving a lorry carrying chocolates had occurred at the same spot earlier.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387446/container-terminal-road-lorry-overturned)