---
title: "18 കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം: 19 കാരൻ കാമുകൻ അറസ്റ്റിൽ"
english_title: "Idukki 18 Year Old Girl Strangled Petrol Burnt Murder Boyfriend Nishanth Arrested Pambla Dam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387385/idukki-pambla-dam-18-year-old-girl-murder-petrol-burnt-boyfriend-arrest"
published_at: "2026-10-16T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad20447316f9_1000786814.png"
keywords: ["pambla dam burnt body", "tamil nadu girl murdered idukki", "nishanth rajakkad arrested", "idukki crime"]
---

# 18 കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം: 19 കാരൻ കാമുകൻ അറസ്റ്റിൽ

> **Lead Summary:** ഇടുക്കി: പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു.

## Article Content

ഇടുക്കി: പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു.

പതിനെട്ടുകാരിയായ തമിഴ്‌നാട് സ്വദേശിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ.

രാജാക്കാട് ഖജനപ്പാറ സ്വദേശി നിഷാന്തിനെ ആണ് പൊലീസ് പിടികൂടിയത്. വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് മൊഴി നൽകി.

ബുധനാഴ്ചയാണ് പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ യുവതിയുടെ മൃതദേഹം എന്ന് മാത്രമായിരുന്നു വിവരം ലഭിച്ചിരുന്നത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും മുൻപും യുവതിയെ പ്രതി ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതി പ്രതിയെ കാണാനായി ഇടുക്കിയിലേക്ക് വന്നത്.

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഓട്ടോറിക്ഷയിൽ കയറ്റി യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിക്കാൻ കല്ലുകൊണ്ട് മുഖത്തടിക്കുകയും ചെയ്തു. ശേഷം ഓട്ടോറിക്ഷയിലുണ്ടായിരുന്ന പെട്രോൾ ഉപയോഗിച്ച് മൃതദേഹം പാംബ്ല ഡാമിന് സമീപത്ത് വെച്ച് കത്തിക്കുകയായിരുന്നു.

**

English Summary: **

The burnt body found near Pambla Dam in Idukki is that of an 18-year-old girl from Tamil Nadu. Police arrested her 19-year-old boyfriend Nishanth from Rajakkad Khajanapara. The accused allegedly strangled her to death inside an autorickshaw after an argument over marriage, hit her face with a stone, and burnt the body using petrol from the auto. The body was found on Wednesday and investigation led to the arrest.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387385/idukki-pambla-dam-18-year-old-girl-murder-petrol-burnt-boyfriend-arrest)