---
title: "52 കാരനെ റോഡരികിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; സ്കൂട്ടർ കത്തിനശിച്ച നിലയിൽ"
english_title: "Perumbadappu Shocking Incident Manorama Agent Found Burnt To Death Scooter Gutted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387305/shocking-manorama-agent-burnt-death-scooter"
published_at: "2026-10-16T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1a643ec137_1000786607.jpg"
keywords: ["burnt death", "Malappuram", "Fire"]
---

# 52 കാരനെ റോഡരികിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; സ്കൂട്ടർ കത്തിനശിച്ച നിലയിൽ

> **Lead Summary:** പെരുമ്പടപ്പ് കോടത്തൂരിൽ മലയാള മനോരമ ഏജന്റ് പൊള്ളലേറ്റ് മരിച്ചു. കോടത്തൂർ പുല്ലാര വീട്ടിൽ അപ്പുവിനെയാണ് വീടിന് മുന്നിലെ റോഡരികിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൂർണമായി കത്തിനശിച്ച നിലയിലാണ്.

## Article Content

പെരുമ്പടപ്പ് കോടത്തൂരിൽ മലയാള മനോരമ ഏജന്റ് പൊള്ളലേറ്റ് മരിച്ചു. കോടത്തൂർ പുല്ലാര വീട്ടിൽ അപ്പുവിനെയാണ് വീടിന് മുന്നിലെ റോഡരികിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൂർണമായി കത്തിനശിച്ച നിലയിലാണ്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

മേൽനടപടികൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

English Summary: **

A Malayala Manorama agent was found burnt to death at Kodathur in Perumbadappu. The deceased is Appu (52) of Pullara Veettil, Kodathur, found near his house on the roadside along with his fully burnt scooter. The incident came to light on Friday early morning. Perumbadappu police conducted preliminary inspection and shifted the body to Manjeri Medical College Hospital for postmortem. Police have registered a case of unnatural death and started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387305/shocking-manorama-agent-burnt-death-scooter)