---
title: "സ്വകാര്യ ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം"
english_title: "Private Bus Overturns in Alappuzha Mararikulam 14 Injured One Critical"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387185/private-bus-accident-14-injured"
published_at: "2026-10-15T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad088d23d46d_1000785737.jpg"
keywords: ["Accident", "Private bus", "Injured"]
---

# സ്വകാര്യ ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

## Article Content

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരത്തു നിന്നും മൂകാംബിയിലേയ്ക്ക് പുറപ്പെട്ട കർണാടക രജിസ്ട്രേഷനിലുള്ള സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തീർഥാടനവുമായി ബന്ധപ്പെട്ട് സീറ്റ് ബുക്ക് ചെയ്തവരാണ് ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്, മറ്റ് 13 പേരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.

അപകടം നടന്ന ഉടനെ പരിസരവാസികൾ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.

**

English Summary: **

Fourteen people were injured, one critically, after a private bus overturned on the national highway at Mararikulam in Alappuzha. The Karnataka-registered bus was traveling from Thiruvananthapuram to Mookambika when the accident occurred around 5 am. Police suspect the driver fell asleep. Most passengers had booked seats for pilgrimage. Locals and police carried out rescue operations and shifted the injured to hospital.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387185/private-bus-accident-14-injured)