---
title: "ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു"
english_title: "Thrissur Valapad Beach Husband Kills Wife And Son Attempts Suicide"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387128/beach-husband-kills-wife-son-attempts-suicide"
published_at: "2026-10-15T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d02620034_CRIME.jpg"
keywords: ["wife son killed", "crime", "dysp investigation"]
---

# ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

> **Lead Summary:** തൃശൂർ: തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിസ്മയ , നാലരവയസുകാരൻ ദക്ഷ് എന്നിവരാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ജീവനൊടുക്കാൻ ശ്രമിച്ച തെക്കിനിയേടത് വിജേഷ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

തൃശൂർ: തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിസ്മയ , നാലരവയസുകാരൻ ദക്ഷ് എന്നിവരാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ജീവനൊടുക്കാൻ ശ്രമിച്ച തെക്കിനിയേടത് വിജേഷ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ യുവതിയെ കണ്ടത്. ഉടൻ തന്നെ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ വലപ്പാട് ദയ ആശുപത്രിയിലേയ്ക്ക് മാറ്റി. ബ്ലേഡ് ഉപയോഗിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്ന പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

**

English Summary:**

In a shocking incident at Valapad Beach, Thrissur, a husband killed his wife and young son and then attempted suicide. The deceased are Vismaya (30) and her four-and-a-half-year-old son Daksh. The accused, Thekkiniyedath Vijesh, is in critical condition at Thrissur Medical College Hospital. Police said the murder was committed using a blade and family dispute is suspected to be the reason. Kodungallur DySP has started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387128/beach-husband-kills-wife-son-attempts-suicide)