---
title: "നിയന്ത്രണംവിട്ട കാർ 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Car Falls 25 Feet at Neryamangalam Villanchira Kochi Dhanushkodi Highway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387124/car-accident-neryamangalam-villanchira-25-feet-fall-couple-saved"
published_at: "2026-10-15T08:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad03b3a1940b_1000785427.jpg"
keywords: ["Accident", "Couple saved", "Ernakulam"]
---

# നിയന്ത്രണംവിട്ട കാർ 25 അടി താഴ്ചയിലേക്ക് മറിഞ്ഞു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** കവളങ്ങാട്:കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ നിയന്ത്രണംവിട്ട കാർ 25 അടി താഴ്ചയിലേക്കു പതിച്ചു. ബുധൻ വൈകിട്ട് 4.30 ഓടെയാണ് അപകടം.

## Article Content

കവളങ്ങാട്:കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ നിയന്ത്രണംവിട്ട കാർ 25 അടി താഴ്ചയിലേക്കു പതിച്ചു. ബുധൻ വൈകിട്ട് 4.30 ഓടെയാണ് അപകടം.

കോതമംഗലത്തുനിന്ന് രാമക്കൽമേടിനു പോയ കാർ കയറ്റത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെവന്ന വാഹനത്തിൽ ഇടിക്കാതെ വെട്ടിച്ചപ്പോൾ മറികടന്ന വാഹനത്തിന്റെ മുൻപിൽ തട്ടി നിയന്ത്രണംവിട്ടാണ് താഴ്ചയിലേക്കു പതിച്ചത്. കാർ മരത്തിൽ തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി.

യാത്രികരായ ദമ്പതികൾ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

**

English Summary: **

A car lost control and fell 25 feet down at Villanchira, Neryamangalam on the Kochi-Dhanushkodi National Highway on Wednesday evening around 4:30 pm. The car, going from Kothamangalam to Ramakkalmedu, lost control while overtaking another vehicle on an incline and hit the vehicle it was overtaking to avoid a head-on collision. The car got stuck on a tree, preventing a major accident. The couple travelling in the car escaped with minor injuries.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387124/car-accident-neryamangalam-villanchira-25-feet-fall-couple-saved)