---
title: "കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്"
english_title: "Charred Body Found Near Pambla Dam Check Post Police Investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387082/charred-body-found-near-pambla-dam-police-investigation"
published_at: "2026-10-14T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac91487df2c3_1000559655.png"
keywords: ["body found  police", "crime", "forensic investigation"]
---

# കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

> **Lead Summary:** ഇടുക്കി : പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചെക്ക് പോസ്റ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

ഇടുക്കി : പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചെക്ക് പോസ്റ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വിവരമറിഞ്ഞ് കരിമണൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാണോ, അതോ ആത്മഹത്യയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. സമീപ ദിവസങ്ങളിൽ മേഖലയിൽ നിന്നോ സമീപ സ്റ്റേഷൻ പരിധികളിൽ നിന്നോ കാണാതായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

*English Summary*:

A charred body was found near the Pambla Dam check post. Police suspect it is that of a woman. The body was completely burnt. Karimanal police reached the spot and started investigation. Police are probing whether it is a murder and attempt to destroy evidence or a suicide. Forensic experts will collect evidence. The body will be shifted for postmortem after inquest.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387082/charred-body-found-near-pambla-dam-police-investigation)