---
title: "പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Class 10 Student Found Dead at Home in Attingal Thiruvananthapuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/387011/class-10-student-found-dead-at-home-police-investigation"
published_at: "2026-10-14T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf2f5e3e64c_1000784759.jpg"
keywords: ["Death", "Found dead", "Police investigation"]
---

# പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ആറ്റിങ്ങൽ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

ആറ്റിങ്ങൽ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ അയിലം ഗവൺമെൻ്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി പാർവതിയെയാണ് (15) മരിച്ച നിലയിൽ കണ്ടെത്തിയത്. അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷിമിയുടെയും ഷൈജുവിന്റെയും മകളാണ് ഗൗരി പാർവതി.

ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വീട്ടിൽ കുട്ടിയെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമ്മയും അയൽവാസികളും ചേർന്ന് ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ അച്ഛൻ ഷൈജു രണ്ട് വർഷമായി വിദേശത്താണ് ജോലി ചെയ്യുന്നത്. അമ്മ ഷിമി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്തുവരികയാണ്.

സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

English Summary:

A Class 10 student was found dead inside her house in Attingal. The deceased is Gauri Parvathy (15), a student of Ayilam Government High School and daughter of Shimi and Shaiju. She was found in a critical condition at home around 6:30 pm on Tuesday and was rushed to Attingal Valiyakunnu Taluk Hospital but could not be saved. Attingal police have registered a case of unnatural death and started investigation.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/387011/class-10-student-found-dead-at-home-police-investigation)