---
title: "കാട്ടാനയുടെ വിളയാട്ടം; വീടിനുമുകളിൽ തെങ്ങ് മറിച്ചിട്ടു, റബർ തോട്ടവും നശിപ്പിച്ചു"
english_title: "Wild Elephant Damages House and Rubber Trees in Kavalangad Neryamangalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386988/wild-elephant-attack-house-damaged"
published_at: "2026-10-14T11:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf1fbf511a7_1000784432.jpg"
keywords: ["elephant attack", "wild elephant", "forest department RRT"]
---

# കാട്ടാനയുടെ വിളയാട്ടം; വീടിനുമുകളിൽ തെങ്ങ് മറിച്ചിട്ടു, റബർ തോട്ടവും നശിപ്പിച്ചു

> **Lead Summary:** കവളങ്ങാട്:നേര്യമംഗലം കാഞ്ഞിരവേലിയിൽ വീടിനുമുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു. തിങ്കൾ രാത്രി കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ് കാട്ടാന നശിപ്പിച്ചത്.

## Article Content

കവളങ്ങാട്:നേര്യമംഗലം കാഞ്ഞിരവേലിയിൽ വീടിനുമുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു. തിങ്കൾ രാത്രി കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ് കാട്ടാന നശിപ്പിച്ചത്.

സംഭവസമയത്ത് വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു. ആന പരിസരത്തുതന്നെ തുടർന്നതോടെ സമീപവാസികൾ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ആർആർടി സംഘമെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.

സമീപത്തെ കുപ്പശേരിൽ ലത സന്തോഷിന്റെ 15 റബർ തൈകളും ആന നശിപ്പിച്ചു. ദിവസങ്ങൾക്കുമുമ്പ് ലതയുടെ വീട്ടുമുറ്റത്തെ തെങ്ങ് കുത്തിമറിച്ചിരുന്നു.

ഈ ഭാഗത്ത് വൈദ്യുതിവേലി ഉണ്ടെങ്കിലും കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് അടിക്കടി ഉണ്ടാകുന്ന ആനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

**

English Summary: **

A wild elephant wreaked havoc at Kanjiraveli in Neryamangalam, Kavalangad. On Monday night, the elephant uprooted a coconut tree and dropped it onto the roof of Janaki Ayyappan's house at Kollappallil, Kampiline. Janaki was alone at home. RRT team burst crackers to drive the elephant away. The elephant also destroyed 15 rubber saplings belonging to neighbour Latha Santhosh. Locals say despite electric fencing, elephant menace continues.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386988/wild-elephant-attack-house-damaged)