---
title: "പാമ്പാക്കുടയിൽ ബാറിലെ  ആക്രമണം;  രണ്ടുപേർ അറസ്റ്റിൽ"
english_title: "Man Critically Injured in Bar Attack at Pambakuda Piravom, Two Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386957/piravom-pambakuda-bar-attack-one-injured-two-arrested"
published_at: "2026-10-14T09:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8be5bf1df87_kollam-husband-arrested-filming-private-visuals-wife-pocso-case.jpg"
keywords: ["pambakuda bar attack", "stabbing", "crime", "bar violence"]
---

# പാമ്പാക്കുടയിൽ ബാറിലെ  ആക്രമണം;  രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** പിറവം: പാമ്പാക്കുട ആശുപത്രിപ്പടിയിൽ പ്രവർത്തിക്കുന്ന ബാറിലുണ്ടായ അക്രമത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

പിറവം: പാമ്പാക്കുട ആശുപത്രിപ്പടിയിൽ പ്രവർത്തിക്കുന്ന ബാറിലുണ്ടായ അക്രമത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വെട്ടിമൂട് കദളിക്കാട്ടിൽ ബെന്നി (63), വെട്ടിമൂട് മുറ്റത്തുകുന്നേൽ രവി (54) എന്നിവരെയാണ് പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ആക്രമണത്തിൽ വെട്ടിമൂട് സ്വദേശിയായ റിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പഴയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 2019-ൽ ബെന്നിയുമായും കഴിഞ്ഞവർഷം രവിയുമായും റിജോ വാക്കേറ്റത്തിലും സംഘർഷത്തിലും ഏർപ്പെട്ടിരുന്നു. 2019-ലുണ്ടായ സംഘർഷത്തിൽ ബെന്നിയുടെ ഇരു കൈകൾക്കും ഒടിവു സംഭവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ പ്രതികാരമാണ് ബാറിലെ ഇപ്പോഴത്തെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.

സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

**

English Summary: **

A man was critically injured in an attack inside a bar at Pambakuda Hospitalpadi, Piravom. Rijo from Vettimood was hacked with a machete and admitted to Kottayam Medical College in ICU. Police arrested two persons, Benny (63) and Ravi (54) from Vettimood, under Puthankurishu Circle Inspector. Police say old rivalry from 2019 led to the revenge attack.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386957/piravom-pambakuda-bar-attack-one-injured-two-arrested)