---
title: "മൂവാറ്റുപുഴയാർ ആവേശത്തിമിർപ്പിൽ; അരോമ ചുണ്ടൻ ഉൾപ്പെടെ 9 ജലരാജാക്കന്മാർ പിറവത്ത്"
english_title: "CBL Piravom Boat Race on 17th, Nine Chundan Boats Arrive"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386946/cbl-piravom-boat-race-october-17-nine-chundan-boats-arrive"
published_at: "2026-10-14T07:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acee7cf74585_1000784442.jpg"
keywords: ["piravom boat race", "CBL champions boat league", "aroma chundan", "moovattupuzha river boat race"]
---

# മൂവാറ്റുപുഴയാർ ആവേശത്തിമിർപ്പിൽ; അരോമ ചുണ്ടൻ ഉൾപ്പെടെ 9 ജലരാജാക്കന്മാർ പിറവത്ത്

> **Lead Summary:** പിറവം: ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് പ്രസിദ്ധമായ സിബിഎൽ പിറവം വള്ളംകളി 17ന് നടക്കും. ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായി അരങ്ങേറുന്ന ജലമേളയ്ക്കായി മത്സരത്തിൽ മാറ്റുരയ്ക്കാനുള്ള ഒൻപത് ചുണ്ടൻ വള്ളങ്ങൾ മൂവാറ്റുപുഴയാറിന്റെ പിറവം തീരത്തെത്തി.

## Article Content

പിറവം: ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് പ്രസിദ്ധമായ സിബിഎൽ പിറവം വള്ളംകളി 17ന് നടക്കും. ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായി അരങ്ങേറുന്ന ജലമേളയ്ക്കായി മത്സരത്തിൽ മാറ്റുരയ്ക്കാനുള്ള ഒൻപത് ചുണ്ടൻ വള്ളങ്ങൾ മൂവാറ്റുപുഴയാറിന്റെ പിറവം തീരത്തെത്തി.

നെഹ്റു ട്രോഫിയിൽ ഒന്നാമതെത്തിയ അരോമ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, മേൽപാടം ചുണ്ടൻ, നിരണം ചുണ്ടൻ, ആർപ്പൂക്കര ചുണ്ടൻ, ചെറുതന ചുണ്ടൻ, പുന്നമട നിരണം ചുണ്ടൻ, തലവടി ചുണ്ടൻ എന്നീ വള്ളങ്ങളാണ് പിറവത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ചയോടെ പുഴയിൽ പരിശീലനം ആരംഭിക്കും. ശനി ഉച്ചയ്ക്ക് ശേഷമാണ് മത്സരം നടക്കുക.

മുൻ മുഖ്യമന്ത്രിമാരായ ഇ എം എസ്, കെ കരുണാകരൻ, മുൻ മന്ത്രി ടി എം ജേക്കബ്, പിറവം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് വിജയികളെ കാത്തിരിക്കുന്നത്.

പ്രാദേശിക വള്ളംകളിക്കായി ഇരുട്ടുകുത്തി വള്ളങ്ങളായ ശരവണൻ, താണിയൻ, ഗോതുരുത്ത്പുത്രൻ, ഗരുഡൻ, പോഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ, പുത്തൻപറമ്പിൽ, സെന്റ് ജോസഫ് എന്നിവയും എത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

**

English Summary: **

The famous CBL Piravom boat race will be held on the 17th as part of the Tourism Department's Champions Boat League. Nine chundan vallams including Nehru Trophy champion Aroma Chundan have arrived at Piravom on the Muvattupuzha river. Practice will start from Wednesday and the race is on Saturday afternoon.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386946/cbl-piravom-boat-race-october-17-nine-chundan-boats-arrive)