---
title: "44-ാമത് പാലാ രൂപത ബൈബിൾ കൺവഷൻ ഒരുങ്ങി; 'വചനാഭിഷേകം' ഡിസംബർ 19 മുതൽ"
english_title: "Pala Diocese 44th Bible Convention Poster Released"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/386902/pala-diocese-44th-bible-convention-vachanabhishekam-poster-release"
published_at: "2026-10-13T18:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace2a3a9c9ff_1000783895.jpg"
keywords: ["pala diocese bible convention", "vachanabhishekam 2026", "mar joseph kallarangatt", "pala st thomas college ground"]
---

# 44-ാമത് പാലാ രൂപത ബൈബിൾ കൺവഷൻ ഒരുങ്ങി; 'വചനാഭിഷേകം' ഡിസംബർ 19 മുതൽ

> **Lead Summary:** പാലാ: 44-ാമത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. 2026 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെയാണ് കൺവൻഷൻ നടക്കുക. 'വചനാഭിഷേകം' എന്ന പേരിൽ സായാഹ്ന കൺവൻഷനായിട്ടാണ് ഇത്തവണത്തെ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

## Article Content

പാലാ: 44-ാമത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. 2026 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെയാണ് കൺവൻഷൻ നടക്കുക. 'വചനാഭിഷേകം' എന്ന പേരിൽ സായാഹ്ന കൺവൻഷനായിട്ടാണ് ഇത്തവണത്തെ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷന് നേതൃത്വം നൽകുന്നത് തിരുവനന്തപുരം വെറ്റിനാട് മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവ്വണ്ണത്തിലും ടീമുമാണ്. കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ. വെരി. സെബാസ്റ്റ്യൻ വേത്താനത്ത്, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. തോമസ് ഓലയിൽ, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. പോൾസൺ കുന്നുപുറത്ത് എന്നിവർ ചേർന്ന് തയ്യാറാക്കിയ പോസ്റ്ററും കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥനയുമാണ് ബിഷപ്പ് പ്രകാശനം ചെയ്തത്.

രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ ഭവനങ്ങളിലും കുടുംബങ്ങളിലും പോസ്റ്ററും പിതാവിൻ്റെ ക്ഷണക്കത്തും പ്രാർത്ഥനാ കാർഡും നേരിട്ട് എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ബിഷപ്പ് ഹൗസിൽ നടന്ന പ്രകാശന ചടങ്ങിൽ പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പ്രോട്ടോ സിഞ്ചെലൂസ് വെരി. റവ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, രൂപത പ്രൊക്യുറേറ്റർ റവ. ഫാ. ജോസഫ് മുത്തനാട്ട്, രൂപത ചാൻസലർ റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതിക്കൽ, പോൾസൺ പൊരിയത്ത്, മാത്തുക്കുട്ടി താന്നിക്കൽ, ഷിജു വെള്ളപ്ലാക്കൽ, സോഫി വൈപ്പന, ബാബു പോൾ പെരിയപ്പുറം, രാജേഷ് പട്ടാതെകുഴിയിൽ തുടങ്ങിയവർ പങ്കെടുത്തു.

**

English Summary**:

The poster for the 44th Pala Diocese Bible Convention was released by Bishop Mar Joseph Kallarangatt at the Bishop's House. The convention, titled 'Vachanabhishekam', will be held from December 19 to 23, 2026, at Pala St. Thomas College Ground as an evening convention from 3:30 PM to 9:00 PM. It will be led by Fr. Daniel Poovannathil, Director of Mount Carmel Retreat Centre, Vettinad, and team. The poster and prayer for the convention's success were released.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/386902/pala-diocese-44th-bible-convention-vachanabhishekam-poster-release)